Chapter Title : കടുംകെട്ട് 9 [Arrow]
ചിരിച്ചു കാണുന്നത് ആദ്യം ആ " കണ്ണൻ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു അഭിമാനം തോന്നി.
" വല്ലതും പറ്റിയോ?? " ദർശു എന്റെ കയ്യും കാലും ഒക്കെ പിടിച്ചു പരിശോധിച്ച് കൊണ്ട് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞു. അവൾ പിന്നെയും എന്റെ മേൽ ഒക്കെ നോക്കുകയാ സില്ലി.
" അല്ലഡി, നിനക്ക് കോളേജിൽ ഒന്നും പോവണ്ടേ?? ഇപ്പൊ കൊറേ നാൾ ആയല്ലോ നാട്ടിൽ വന്നിട്ട്, സാധാരണ ഒരാഴ്ച കഴിഞ്ഞ ഉടനെ ഓടുന്നത് ആണല്ലോ, ഇത്തവണ എന്ത് പറ്റി?? " കണ്ണൻ അത് ചോദിച്ചപോൾ അവൾ ഒന്ന് ഞെട്ടി.
" അതേ ഞങ്ങൾക്ക് ഈ സെം പ്രൊജക്റ്റ് ആ, സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തു സെം അവസാനം സബ്മിറ്റ് ചെറുതാ മതി " അവൾ പറഞ്ഞു.
" ആഹ്, പ്രൊജക്റ്റ് ചെയ്യുന്നത് ഒന്നും ഞങ്ങൾ ഇവിടെ കാണുന്നില്ല, പകരം ഇതേവരെ കാണാത്ത പലതും ഞങ്ങൾ കാണുന്നുണ്ട്, " സുധി അത് പറഞ്ഞതും അവൾ അവനെ പിച്ചി, അവൻ തിരിച്ചു തല്ലി, രണ്ടും അടിപിടി ആയി. അന്നേരം ഞാൻ അച്ചുവിനെ മിസ്സ് ചെയ്തു. ഇപ്പൊ നാൾ കുറച്ച് ആയില്ലേ, തിരിച്ചു പോയാലോ??
ഒരാഴ്ച കൂടി നിന്ന് മുത്തശ്ശന്റെ ശിഷ്യണം സ്വീകരിച്ചു. പിന്നെ തിരികെ നാട്ടിലേക്ക് മടങ്ങി, എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങിയപോ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് ഉണ്ടായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കുന്ന പോലെ. രണ്ട് മാസം കൊണ്ട് ഇവിടെ ഉള്ളവർ എല്ലാം എന്റെ പ്രീയപെട്ടവർ ആയി. എല്ലാർക്കും വിഷമം ഉണ്ട്, കിച്ചൂസ് നല്ല കരച്ചിൽ ആയിരുന്നു, ദർശുവും കരച്ചിലിന്റെ വക്കിൽ എത്തിയോ??
" ഡാ ചെന്ന ഉടനെ വിളിക്കണം " സുധി.
" വിളിക്കാം, കണ്ണാ അപ്പൊ ശെരി വീണ്ടും കാണാം " എല്ലാരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി. എന്റെ വണ്ടി നന്നായി കിട്ടിരുന്നു. സത്യം പറഞ്ഞാൽ വീട്ടിലേക്ക് പോവാൻ ഏത് ദിശയിലേക്ക് പോണം എന്ന് പോലും ഒരു പിടുത്തം ഇല്ല. അന്ന് എങ്ങോട്ടാ എന്ന് പോലും അറിയാതെ അല്ലേ ഇറങ്ങിയത്.
💬 Comments
View all comments