0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 1171
അവന്മാരോട് ചോദിച്ച കളിയാക്കും എന്ന് അറിയാവുന്ന കൊണ്ട് ഗൂഗിൾ ചേച്ചിയെ മനസ്സിൽ ദ്യാനിച്ചു ഞാൻ വണ്ടി എടുത്തു. മാപ്പ് പറഞ്ഞ വഴിയേ അങ്ങനെ പോയികൊണ്ട് ഇരിക്കുമ്പോൾ ആണ് what's app മെസേജ് ടൂൺ കേട്ടത്. ഞാൻ നോക്കുമ്പോൾ ദർശു ആണ്. ദർശു പിന്നെ അഞ്ചാറു കണ്ണിൽ ലവ് ചിഹ്നം ഉള്ള കൊറേ സ്മൈലി, അങ്ങനെ ആണ് നമ്പർ സേവ് ചെയ്തിരിക്കുന്നത്. പുതിയ ഫോൺ വാങ്ങിയപ്പോൾ ആദ്യം സേവ് ചെയ്യുന്നത് അവളുടെ നമ്പർ ആവണം എന്ന് പറഞ്ഞ് അവൾ തന്നെ കാണിച്ചു വെച്ചത് ആണ്. ഈ പെൺപിള്ളേർ എന്തിനാ പേരിന് വാലായി കൊറേ സ്മൈലി കൂടി സേവ് ചെയ്യണേ?? അച്ചു ന്റെ ഫോണിലും ഉണ്ട്. ' എവിടെ എത്തി?? ' വീട്ടിൽ നിന്ന് ഇറങ്ങി പത്തു മിനിറ്റ് പോലും ആയിട്ടില്ല, ഡ്രൈവ് ചെയ്യുന്ന കൊണ്ടും എവിടെ എത്തി എന്നൊരു പിടുത്തം ഇല്ലാത്ത കൊണ്ടും മറുപടി ഒന്നും കൊടുത്തില്ല. 'ഹലോ.... ' അഞ്ചു മിനിറ്റ് കഴിഞ്ഞു അടുത്തത് വന്നു ' ജാട ആണോ മോനൂസേ ' അടുത്തത്. ' ഒക്കെ bie ' " ഞാൻ ഡ്രൈവ് ചെയ്യുകയാ എത്തീട്ടു വിളിക്കാം "ഇനിയും വൈകിയാൽ ആൾ കലിപ് ആവും എന്ന് അറിയാവുന്ന കൊണ്ട് വോയിസ്‌ വിട്ടു.
' hmmm' എന്ന് റിപ്ലൈ വന്നു പിന്നെ കൊറേ നേരത്തേക്ക് സമാദാനം ഉണ്ടായിരുന്നു. ഏകദേശം രാത്രിയോടെ ഞാൻ എന്റെ വീട്ടിൽ എത്തി. അച്ഛനെ ഫേസ് ചെയ്യാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ഞാൻ പതിയെ അകത്തേക്കു കയറി. അച്ചു ഹാളിൽ ഇരുന്ന് ബുക്ക്‌ വായിക്കുന്നു, അച്ഛൻ tv കാണുന്നു, ഞാൻ ചുറ്റും ഒന്ന് നോക്കി, എന്റെ കെട്ടിയോൾ എന്തിയെ. ഞാൻ ഇപ്പോ എന്തിനാ അവളെ നോക്കുന്നെ. ഞാൻ അച്ചുവിന്റെ അടുത്തേക്ക് ചെന്ന് അവൾ വായിച്ചു കൊണ്ട് ഇരുന്ന ബുക്ക്‌ തട്ടിപ്പറിച്ചു. അവൾ എന്നെ ഒന്ന് നോക്കി, ഞാൻ ആണെന്ന് കണ്ടപ്പോൾ അവളുടെ കണ്ണ് വിടർന്നു, പെട്ടന്ന് തന്നെ മുഖം മാറി ദേഷ്യം ആയി. " എവിടെ തെണ്ടി നടക്കുവായിരുന്നു, എന്തിനാ വന്നേ he... " എന്നും

💬 Comments

View all comments