0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 1172
ചോദിച്ചു കൊണ്ട് അവൾ കൈ മടക്കി എന്റെ നെഞ്ചിൽ ഇടിച്ചു. ഒരുപാട് തവണ. വാ നിറയെ എന്നെ ചീത്തേം പറയുന്നുണ്ട്. ഞാൻ എല്ലാം മിണ്ടാതെ കേട്ട് നിന്നു. ഞാൻ ഇത് ഒരുപാട് മിസ്സ്‌ ചെയ്തു. ഞാൻ അവളുടെ തലയിൽ കൈ വെച്ചു. അതോടെ അവൾ മിണ്ടാതെയായി പിന്നെ ആ മൗനം ഒരു പൊട്ടിക്കരച്ചിൽ ആയി, എന്നെ കെട്ടിപിടിച് അവൾ കരഞ്ഞു. ഞാൻ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു. ബഹളം ഒക്കെ കേട്ട് അടുക്കളയിൽ നിന്ന് രണ്ട് തല എത്തിനോക്കി, ആരതിയും അച്ചുവിന്റെ അമ്മയും. ആരും ഒന്നും മിണ്ടിയില്ല. " നന്ദനെ വിളിച്ചു പറഞ്ഞേക്ക് " അച്ഛൻ ആണ് മൗനം മുറിച്ചത്. " ഞാൻ അവനെ പിന്നെ വിളിച്ചോളാം " ഞാൻ അത് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് മൂളി " പിന്നെ വലിയ ജാട ഇടത്തെ ഫോൺ ഇങ്ങ് താ " അച്ചു എന്റെ ഫോൺ തട്ടിപ്പറിച്ചു. " ഇതേതാ പുതിയതോ?? " അവൾ ചോദിച്ചപോൾ ഞാൻ അതേ എന്ന് തലയാട്ടി. " നിങ്ങൾ അത്താഴം കഴിച്ചോ?? " അച്ഛൻ എന്തോ പറയാൻ വന്നപ്പോ നന്ദുവിനോട് സംസാരിക്കുന്ന കാര്യം ആണെന്ന് തോന്നിയകൊണ്ട് വിഷയം മാറ്റാൻ ഞാൻ ചോദിച്ചു. " ഇല്ല, " അച്ചു മറുപടി തന്നു. " എന്നാ ഞാൻ ഒന്ന് മേല്‌ കഴുകിയിട്ട് വരാം, എന്നിട്ട് ഒരുമിച്ച് കഴിക്കാം " ഞാൻ അത് പറഞ്ഞപ്പോൾ അച്ചുവിന്റെ അമ്മ ഉടനെ അടുക്കളയിലേക്ക് പോയി. ഫുഡ് എടുക്കാൻ ആവും. ഞാൻ മുകളിലേക്ക് നടന്നു. അന്നേരം ആണ്  എന്റെ ഫോൺ റിങ് ചെയ്ത്. എന്റെ പോക്കറ്റിൽ തപ്പി, അപ്പോഴാണ് അച്ചുവിന്റെ കയ്യിൽ ആണ് ഫോൺ എന്ന് ഓർത്തത്. ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഫോണിലേക്ക് നോക്കി നിൽക്കുകയാണ്. അമ്പരപ്പോ, ഞെട്ടലോ ഒക്കെ നിറഞ്ഞ ഒരു ഭാവം ആണ് അവളുടെ മുഖത്ത്. ഞാൻ ഫോൺ വാങ്ങിക്കാൻ അവളുടെ നേരെ കൈ നോക്കി, ഒരുമാതിരി കുനിഷ്ട് പിടിച്ച ഭാവത്തിൽ എന്നെ ഒന്ന് നോക്കി ഫോൺ തന്നു. ദർശു ആണ് ഫോണിൽ. " ഇത് ആരാ ??

💬 Comments

View all comments