Chapter Title : കടുംകെട്ട് 9 [Arrow]
" അതേ ഭാവത്തിൽ അച്ചു ചോദിച്ചു.
" ഫ്രണ്ട് ന്റെ സിസ്റ്റർ " ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് അമർത്തി മൂളി.
" ഹാ, ദർശു. ഞാൻ ദേ വീട്ടിൽ വന്നു കയറിയാതെ ഉള്ളു, മേല് കഴുകാൻ പോകുവാ ഞാൻ വിളികാം...
... വിളിക്കാം പെണ്ണേ " ഞാൻ അവളോട് പറഞ്ഞു ഫോൺ കട്ട് ചെയ്തു കൊണ്ട് സ്റ്റെപ്പ് കയറി. മേളിൽ എത്തി ഒന്ന് തിരിഞു നോക്കിയപ്പോൾ അച്ചു ആരതിയുടെ ചെവിയിൽ എന്തോ പറയുകയാണ്. അത് കേട്ടപ്പോ അച്ചുവിന്റെ അതേ ഭാവം അവൾക്കും വന്നു. പിന്നെ രണ്ടും കത്തുന്ന ഒരു നോട്ടം എന്നെ നോക്കി. ഞാൻ വേഗം മേലുകഴുകാൻ കയറി.
കുറച്ചു കഴിഞ്ഞു ഞാൻ താഴെ വന്നു ഡൈനിങ് ടേബിളിന്റെ മുന്നിൽ ഇരുന്നു. ചുറ്റും എല്ലാരും ഇരിക്കുന്നുണ്ട്. പതിവില്ലാത്ത ഒരു മൗനം ആണ്. ഞാൻ തല ഉയർത്തി എല്ലാരേം ഒന്ന് നോക്കി അന്നേരം ആണ് എനിക്ക് എതിരെ ഇരുന്ന ആളെ ഞാൻ ശ്രദ്ധിക്കുന്നത്. അവൾ, കീർത്തന. തൊട്ട് പറ്റെ മറ്റവനും ഉണ്ട്, അവൾ എന്നെ നോക്കാതെ തല കുനിച് പ്ലെയ്റ്റിലേക്ക് നോക്കി ഇരിക്കുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല. അച്ചുവിന്റെ അമ്മ എന്റെ പാത്രത്തിൽ ചോറ് വിളമ്പി.
" ഇവൾ എന്താ ഇവിടെ?? " ഞാൻ ഉച്ചത്തിൽ ചോദിച്ചു.
" ഇവൾ നിന്റെ പെങ്ങൾ അല്ലേ, അവർക്ക് വേറെ ആരും ഇല്ല. ഇനി നീ വേണം ഇവളുടെ കാര്യം നോക്കാൻ " അച്ഛൻ
" hahahahahahaha" ഞാൻ അത് കേട്ട് പൊട്ടിച്ചിരിചു. പിന്നെ ദേഷ്യം കൊണ്ട് വിറച്ചു.
" പെങ്ങളോ?? ഇവളോ??? എനിക്ക് പെങ്ങളായി എന്റെ അച്ചു മാത്രമേ ഉള്ളു. പിന്നെ ആതുവും. ആ രണ്ടു പേർ മാത്രം മതി എനിക്ക്. I'm never...... ever gonna consider this fucking bitch അസ് my sister. " ഞാൻ അവളെ ചൂണ്ടി പറഞ്ഞു തീർന്നില്ല, അച്ഛൻ എന്റെ കരണത്ത് അടിച്ചു. എല്ലാരും ഒന്ന് ഞെട്ടി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു. എനിക്ക് ദേഷ്യവും സങ്കടവും
💬 Comments
View all comments