0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
എന്റെ കാലിൽ ഇടിച്ചു. " അത് അപ്പച്ചി, മൂക്ക് കുത്തുന്ന..... " അവൾ ഇടിച്ചു കഴിഞ്ഞു പറഞ്ഞു എന്നാൽ അത് പൂർത്തി ആക്കുന്നതിന് മുന്നേ ദർശു അവളുടെ വാ പൊത്തി പിടിച്ചു. " മൂക്കുത്തി?? " ഞാൻ ചോദിച്ചു. " അത് ഒന്നുമില്ല.... അവളു ചുമ്മാ " ദർശു വിക്കി പറഞ്ഞു. പിന്നെ എന്നെ ഒന്ന് അടിമുടി നോക്കി. കിച്ചുവിനെ താഴെ നിർത്തിയിട്ട് എന്റെ അടുത്തേക്ക് വന്നു, എന്റെ കോളറിൽ പിടിച്ചു " ഊതിക്കെ " അവൾ അത് പറഞ്ഞപ്പോ ഞങ്ങൾ മൂന് പേരും ഞെട്ടി, സുധി കൈ കൊണ്ട് അവന്റെ തന്നെ വാ പൊത്തി. " ഏ.... " ഞാൻ " നിങ്ങൾ കള്ള് കുടിച്ചോ?? ഊതാൻ... " അവൾ കലിപ്പ് ആണ്. " ഞാനോ ഏയ്... " ഞാൻ തപ്പി കളിച്ചു. " എന്നാ ഊത്... " അവൾ വിടാൻ ഉദ്ദേശം ഇല്ല, ഞാൻ പതിയെ ഒന്ന് ഊതി. " aww, എന്തൊരു നാറ്റാ ഇത്?? " അവളുടെ മുഖം ചുളുങ്ങി
" നാറ്റോ??, സ്മെൽ ഇല്ലാത്ത ഐറ്റം ആ "  ഞാൻ പറഞ്ഞപ്പോൾ ദേഷ്യതിൽ അവൾ എന്നെ ഒന്ന് നോക്കി. " അപ്പൊ കുടിച് എന്ന് സമ്മതിച്ചു, മരുന്ന് കഴിക്കാൻ ഉള്ളത് ആണെന്ന് അറിയില്ലേ?? " അവൾ എന്റെ വയറിൽ പിച്ചി കൊണ്ട് ചോദിച്ചു. " ആാാ... ഞാൻ മാത്രം അല്ല സുധിയും ഉണ്ട് " ഞാൻ അത് പറഞ്ഞപ്പോൾ അവൻ you too ബ്രൂട്ടസേ എന്ന് ചോദിക്കും പോലെ എന്നെ നോക്കി.

💬 Comments

View all comments