0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
അവൾ അവന്റെ ചെവിക്കും പിടിച്ചു. പിന്നെ കുറേ നേരെ ഞങ്ങൾ രണ്ടുപേരും അവൾക്ക് പറയാൻ ഉള്ള ചീത്ത മുഴുവൻ കേട്ട് നിന്ന് കൊടുത്തു. ഇതെല്ലാം ഒരു ചിരിയോടെ കിച്ചുവിന്റെ കൂടെ കപ്പലണ്ടിയും കൊറിച്ചു കണ്ട് നിൽക്കുകയാണ് നാറി, കണ്ണൻ. " കണ്ണേട്ടൻ കുടിച്ചോ?? " അപ്പുവിന്റെ ആ ചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി, അവൻ തിന്നോണ്ട് ഇരുന്നകപ്പലണ്ടി നെറുകയിൽ കയറി. പറയല്ലേ എന്ന് പറയും പോലെ ദയനീയ മായി അവൻ ഞങ്ങളെ നോക്കി. ഞാനും സുധിയും  പരസ്പരം നോക്കി ഒന്ന്  ചിരിച്ചു. " അവൻ ആണ് കുപ്പി പോലും വാങ്ങി കൊണ്ട് വന്നത് " ഞങ്ങൾ രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു. അപ്പു അവനെ ഒന്ന് നോക്കി,  അപ്പൊ തന്നെ കണ്ണൻ അവിടെ നിന്ന് മുങ്ങി. ദർശുന് ഞങ്ങളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ല. മൂനോ നാലോ ആഴ്ച മാത്രം പരിചയം ഉള്ള ഒരുപെണ്ണിന്റെ വായിൽ ഇരിക്കുന്ന ചീത്ത മുഴുവൻ ഒരക്ഷരം മിണ്ടാതെ കേൾക്കുക, എനിക്ക് ഇത് എന്ത്  പറ്റി?? എന്ത് magic ആണ് ഇവൾ എന്നിൽ പ്രയോഗിച്ചത്, ഞാൻ ഇതെല്ലാം ആസ്വദിക്കുകയാണ്, ഇടക്കൊക്കെ ഇവളെ കാണുമ്പോൾ എനിക്ക് ആരതിയെ ഓർമ്മ വരുന്നു, അവളുടെ അത്ര ഇല്ലേലും ദർശുവും സുന്ദരി ആണ്, ആരതിയുടെ പറിച്ചു വെച്ച പോലത്തെ ഉണ്ടകണ്ണുകൾ ആണ് ദർശുവിന്, മനോഹരമായ രണ്ട് ഉണ്ട കണ്ണുകൾ. ആ കണ്ണുകൾ തന്നെ ആണ് എന്നെ ഇവളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. എന്തായാലും ഇന്നത്തെ ദിവസം ഞാൻ ഒരുപാട് നാളുകൾക്കു ശേഷം എല്ലാം മറന്നു പൊട്ടിചിരിച്ച, ഒരു ദിവസം

💬 Comments

View all comments