Chapter Title : കടുംകെട്ട് 9 [Arrow]
ആണ്. പിന്നയും കുറേ നേരം അമ്പലപ്പറമ്പിൽ ചിലവഴിച്ചു, ബജിയും മറ്റും ഒക്കെ വാങ്ങി തിന്നിട്ട് ഒക്കെ ആണ് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോന്നത്.
ഇവിടെ വന്നിട്ട് ഇപ്പൊ ഏകദേശം ഒന്നര മാസം ആവുന്നു, ഞാൻ ഒരുതവണ അച്ചുവിനെ വിളിച്ചു ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞതല്ലാതെ, വീടുമായി വേറെ കോണ്ടാക്ട് ഒന്നും ചെയ്തില്ല. എന്റെ കൈയിലെ ഒടിവ് കൂടി ഇരിക്കുന്നു.
" കൈയിലെ ഒടിവ് ഇപ്പൊ ഭേദമായി, കുറേ നാൾ അനക്കാതെ വെച്ചത് കൊണ്ട് ചെറിയ തോതിൽ വേദന കാണും, അത് ഒന്ന് തിരുമിച്ചാൽ നല്ലത് ആയിരിക്കും " ഡോക്ടർ ആണ്.
" തിരുമൽന് ബെസ്റ്റ് ആൾ വീട്ടിൽ ഉണ്ടല്ലോ " സുധി.
"ഗുരുക്കൾ അല്ലേ?? " ഡോക്ടർ ചോദിച്ചപോൾ സുധി അതേ എന്നാ മട്ടിൽ തല ആട്ടി.
" സ്കാൻ റിപ്പോർട്ട്‌ൽ കുഴപ്പം ഒന്നുമില്ല തലയിലെ മുറിവ് കൂടി ഉണങ്ങിയാ മതി, അതിന് ഞാൻ തരുന്ന മരുന്ന് കൂടി കഴിക്കുമ്പോൾ ശരിയാകും, so that's it. Its a ഷെയിം, ഇനി ഹാൻസം ബോയ് ഇവിടെ എന്നെ കാണാൻ വരില്ലല്ലോ?? " ഡോക്ടർ സ്ത്രീ സഹചമായ ചിരിയോടെ പറഞ്ഞു.
" so വേറെ ഒന്നുമില്ലല്ലോ ഞങ്ങൾ ഇറങ്ങട്ടെ. " ഞാൻ ഡോക്ടറിനോട് ചോദിച്ചു.
" ഒക്കെ, സുധിയുടെ കൂടെ വീണ്ടും വരണം, രോഗി ആയിട്ട് അല്ലാട്ടോ " ഡോക്ടർ. ഞങ്ങൾ ഒരു ചിരി സമ്മാനിച്ചിട്ട് ഇറങ്ങി. വീട്ടിൽ എത്തിയതും മുത്തശ്ശൻ തിരുമൽ തുടങ്ങി, എന്റെ കൈ മൊത്തത്തിൽ പിടിച്ചുടച് തിരുമിയപ്പോ സ്വർഗം കണ്ടു. എന്നേക്കാൾ വേദന കണ്ട്
💬 Comments
View all comments