Chapter Title : കടുംകെട്ട് 9 [Arrow]
നിന്ന ദർശുന് ആയിരുന്നു. പാവം. ഒരാഴ്ച കൊണ്ട് മുത്തശ്ശൻ വേദന പമ്പ കടത്തി.
" ഇപ്പൊ വേദന ഉണ്ടോ?? " മുത്തശ്ശൻ തിരുമൽ കഴിഞ്ഞു ചോദിച്ചു.
" ഇല്ല, ഇപ്പൊ കൈക്ക് ഒക്കെ നല്ല സുഖം ഉണ്ട് " ഞാൻ പറഞ്ഞപ്പോൾ മുത്തശ്ശന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നൊ?? ഏയ് ചിരി ആ മുഖത്തു വരാത്ത ഭാവം ആണ്. അത് കൊണ്ട് തന്നെ ആണ് ഈ മനുഷ്യനെ കാണുമ്പോൾ ഒക്കെ എനിക്ക് എന്റെ സ്വന്തം മുത്തശ്ശനെ ഓർമ്മ വരുന്നത്.
"ഇപ്പൊ തലവേദന എങ്ങനെ ഉണ്ട് "
" തലവേദന ഒന്നും അങ്ങനെ ഇപ്പൊ ഇല്ല എന്തേയ്?? " ഞാൻ സംശയഭാവത്തിൽ ചോദിച്ചു.
" നല്ലത്, എന്നാ നമുക്ക് ഒരു കൈ നോക്കിയാലോ??, അന്ന് അമ്പലത്തിൽ വെച്ച് നിന്റെ മൂവ് കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹം ആ, നിനക്ക് നല്ല കഴിവ് ഉണ്ട്, taekwondo അല്ലായിരുന്നോ?? " മുത്തശ്ശൻ, മുണ്ടിന്റെ തുമ്പ് കാലിന്റെ ഇടയിലൂടെ എടുത്തു പുറകിൽ കുത്തി, തോളിൽ കിടന്ന ഒറ്റമുണ്ട് അരയിൽ കെട്ടി എന്നോട് പറഞ്ഞു. എല്ലാരും അത് കേട്ട് എക്സെറ്റഡ് ആയി.
" വിത്ത് പ്ലഷർ, ആക്ച്വലി re taekwondo ആണ്, taekwondo കിക്ക് ആണ് മെയിൻ, re tae ൽ പഞ്ചിനും പ്രാദാന്യം കൊടുക്കുന്നു" ഞാനും fighting സ്റ്റാൻഡ്സിൽ നിന്നുകൊണ്ട് പറഞ്ഞു. മുത്തശ്ശൻ വാ എന്ന് വിളിക്കും പോലെ കൈ കാണിച്ചു. ഞാൻ എന്റെ മാക്സിമം സ്പീഡിൽ ഫുൾ ഫോസിൽ മുത്തശ്ശന്റെ മുഖം നോക്കി കിക്ക് ചെയ്തു, ആദ്യത്തെ രണ്ടു കിക്ക് മുത്തശ്ശൻ സിമ്പിൾ
💬 Comments
View all comments