0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
ആയി ഒഴിഞ്ഞു മാറി, മൂന്നാമത്തെ കിക്ക് മുത്തശ്ശൻ ഇടത് കൈ കൊണ്ട് തടഞ്ഞു പിന്നെ മുന്നോട്ട് കയറി ആ കൈ കൊണ്ട് തന്നെ എന്റെ നെഞ്ചിൽ പുഷ് ചെയ്തു. ഞാൻ പുറകിലേക്ക് ആഞ്ഞു, നിലത്ത് വീണു പോയി. മുത്തശ്ശൻ സ്ട്രോങ്ങ്‌ ആണെന്ന് എനിക്ക് അറിയാം പക്ഷെ ഞങ്ങൾ തമ്മിൽ ഇത്ര വലിയ ഗ്യാപ് ഉണ്ടാവും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മുത്തശ്ശൻ ചുമ്മാ ഒന്ന് പുഷ് ചെയ്തതെ ഉള്ളു എനിക്ക് ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ട് ആയി, അപ്പൊ ശരിക്കും ഒന്ന് പഞ്ച് ചെയ്താലോ oh ഓർക്കാൻ കൂടെ വയ്യ. " I ഗിവ് up " ഞാൻ രണ്ടുകയ്യും  ഉയർത്തി കൊണ്ട് പറഞ്ഞു. മുത്തശ്ശൻ അന്നേരം പൊട്ടിചിരിച്ചു. " രാവിലെ ഞങ്ങളുടെ കൂടെ പരിശീലനതിന് കൂട് " പിന്നെ മുത്തശൻ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞിട്ട് അകത്തേക്ക് പോയി. കണ്ണനും സുധിയും കിളി പോയ പോലെ നിൽക്കുകയാ. " എന്താ ഡാ?? " ഞാൻ രണ്ടിനേം തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു. " ഗുരുക്കൾക്ക് നിന്നെ ശരിക്കും ഇഷ്ടപ്പെട്ടു, എന്റെ അടുത്തും സുധിയുടെ അടുത്തും അല്ലാതെ ഇങ്ങനെ ചിരിച്ചു കാണുന്നത് ആദ്യം ആ " കണ്ണൻ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു അഭിമാനം തോന്നി. " വല്ലതും പറ്റിയോ?? " ദർശു എന്റെ കയ്യും കാലും ഒക്കെ പിടിച്ചു പരിശോധിച്ച് കൊണ്ട് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞു. അവൾ പിന്നെയും എന്റെ മേൽ ഒക്കെ നോക്കുകയാ സില്ലി. " അല്ലഡി, നിനക്ക്

💬 Comments

View all comments