Chapter Title : കടുംകെട്ട് 9 [Arrow]
ചോദിച്ചല്ലോ, ഞാൻ സുദർശന സാഗർ. അടുപ്പം ഉള്ളവർ ഒക്കെ ദർശു എന്നാ വിളിക്കുന്നെ, താനും അങ്ങനെ വിളിച്ചോ " അവൾ.
" അതിന് നമ്മൾ തമ്മിൽ അത്ര അടുപ്പം ഇല്ലല്ലോ " ഞാൻ ഇത്തിരി റഫ് ആയ സ്വരത്തിൽ പറഞ്ഞു.
" ഞാൻ അല്ലേ തന്റെ ജീവൻ രെക്ഷിച്ചത്. നമ്മൾ തമ്മിൽ ആ ഒരു അടുപ്പം ഉണ്ടല്ലോ. " അവൾ ഇത്തിരി കെറുവ് കലർന്ന സ്വരത്തിൽ പറഞ്ഞു
" നീ എന്റെ വണ്ടിക്ക് വട്ടം ചാടിഇല്ലായിരുന്നേൽ ഈ ആക്സിഡന്റ് പോലും സംഭവിക്കില്ലായിരുന്നു "
" ഓഹോ, ആക്സിഡന്റ് നടക്കുമ്പോൾ അവിടെ ആരും ഇല്ലായിരുന്നു, അവിടെ ഇട്ടിട്ട് പോന്നാലും ആരും അറിയില്ലായിരുന്നു, എന്നിട്ടും കണ്ട വണ്ടിക്ക് ഒക്കെ കൈ കാണിച്ചു സമയത്ത് ഒരുവിധം ഇവിടെ എത്തിച്ച എനിക്ക് ഇത് തന്നെ കിട്ടണം " അവൾ ഒരുമാതിരി നാടകത്തിൽ ഡയലോഗ് പറയുന്ന ടോണിൽ പറഞ്ഞു. ഡ്രാമാക്വീൻ.
" ഒക്കെ ഒക്കെ, താങ്ക്സ് " അവളുടെ ഓവറാക്റ്റിങ്ങ് സഹിക്കാൻ പറ്റാതെ ഞാൻ പറഞ്ഞു.
" mm, വരവ് വെച്ച്. ബട്ട് ഇവിടെ ഹോസ്പിറ്റലിൽ നല്ല ഒരു തുക ആയിട്ടുണ്ട്. അത് ഇങ്ങ് തരണം. " വീണ്ടും ഓൾടെ ടോൺ മാറി.
" തന്റെ ഫോൺ ഒന്ന് തരുമോ?? " ഞാൻ അവളോട് ചോദിച്ചു. എന്റെ ഫോണും പേഴ്സും എല്ലാം ആ വീട്ടിൽ ഇട്ടിട്ടാണ് ഇറങ്ങിയത്.
" തന്റെ ഫോണിലേക്ക് മിസ്സ് അടിക്കാൻ ആണോ??, വെറുതെ കഷ്ട്ടപ്പെടണ്ട, എന്റെ നമ്പർ വേണേൽ എന്നോട് ചോദിച്ച പോരെ " അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളെ കലിപ്പിൽ ഒന്ന് നോക്കി.
" oops, ചുമ്മാ kidding " അവൾ ഒരു ചിരിയോടെ പറഞ്ഞിട്ട് അവളുടെ ഫോൺ എന്റെ നേരെ നീട്ടി.
" പിന്നെ, ഞാൻ അങ്ങനെ എല്ലാർക്കും എന്റെ no കൊടുക്കാറില്ല കേട്ടോ. ഒരു സ്‌പെഷ്യൽ ഓഫർ ആണെന്ന് കൂട്ടിയാ മതി. വേണോ?? " അവൾ ഒരു കള്ളച്ചിരിയോടെ വീണ്ടും പറഞ്ഞു. ഞാൻ അത് മൈൻഡ് ചെയ്യാതെ ആ ഫോൺ വാങ്ങി. എന്റെ കയ്യിൽ ഇപ്പൊ പൈസ ഒന്നുമില്ല. എന്റെ അക്കൗണ്ടിൽ നിന്ന് എടുത്താൽ അത് അവർക്ക് അറിയാൻ പറ്റും. അതോണ്ട് ഞാൻ ആശാനെ വിളിക്കാൻ തീരുമാനിച്ചു.
" ഹലോ ആശാനേ ഇത് ഞാനാ അജു " ഫോൺ എടുത്തപ്പോൾ ഞാൻ പറഞ്ഞു.
" ഡാ, നീ ഇത്
💬 Comments
View all comments