Chapter Title : കടുംകെട്ട് 9 [Arrow]
എവിടാ, നന്ദനും നിന്റെ അച്ഛനും ഒക്കെ എന്നെ എത്ര തവണ വിളിച്ചു എന്ന് അറിയോ?? എന്നാലും നീ ഇത് എന്ത് പണിയാ കാണിച്ചേ " ഞാൻ ആണ് എന്ന് അരിഞ്ഞതും ആശാൻ ഷൗട്ട് ചെയ്തു.
" ആശാനെ, അത് വിട് എനിക്ക് ഇപ്പൊ അതേ പറ്റി പറയാൻ പറ്റിയ മൂഡിൽ അല്ല. ഞാൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാ " ഞാൻ പറഞ്ഞു.
" എന്താ ഡാ?? " ആശാൻ ഒന്ന് അടങ്ങി.
" ആശാനെ എനിക്ക് ഇത്തിരി ഫണ്ട് വേണം, അന്ന് എന്റെ ഒന്ന് രണ്ട് പെയിന്റിംഗ് Auction ന് വെച്ചതിൽ നിന്ന് കുറച്ച് പൈസ കിട്ടി എന്ന് പറഞ്ഞില്ലായിരുന്നോ. അത് ഒന്ന് ട്രാൻസ്ഫെർ ചെയ്യാവോ?? "
" അതിന് എന്താ, അത് അന്നേ ഞാൻ നിന്നോട് കൊണ്ടോവാൻ പറഞ്ഞതല്ലേ. നിന്റെ അക്കൗണ്ടിലേക്ക് ഇട്ടാമതിയോ?? " ആശാൻ ചോദിച്ചു.
" വേണ്ട ഞാൻ പറയാം " ആശാനോട് പറഞ്ഞിട്ട് അവളെ നോക്കി
" ഈ നമ്പറിൽ pay ഉണ്ടോ?? " ഞാൻ അവളോട് ചോദിച്ചു. അവൾ തല ആട്ടി.
" ആശാനെ ഈ നമ്പറിലേക്ക് pay ചെയ്താ മതി " ഞാൻ ആശാനോഡ് പറഞ്ഞു.
" ഡാ, ലിമിറ്റ് ഉണ്ട് 1 ലക്ഷം വരെ മാത്രമേ ഒരു ദിവസം അയക്കാൻ പറ്റൂ "
" തത്കാലം അത് മതിയാവും. കൂടുതൽ വേണേൽ ഞാൻ വിളിക്കാം. പിന്നെ ഈ നമ്പറിലേക്ക് ഇനി വിളിക്കണ്ട, ഞാൻ പുതിയ ഫോൺ എടുത്തിട്ട് വിളിച്ചോളാം, പിന്നെ അവർക്കും നമ്പർ കൊടുക്കരുത് " ഇത്രയും പറഞ്ഞു ആശാൻ എന്തേലും മറുത്ത് പറയുന്നതിന് മുന്നേ ഞാൻ ഫോൺ കട്ട് ചെയ്തു. എന്നിട്ട് ആ ഫോൺ അവൾക്ക് കൊടുത്തു. അല്പം കഴിഞ്ഞപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു. അവൾ അത് എടുത്തു നോക്കി, അവളുടെ കണ്ണ് വിടർന്നു.
" ഞാൻ ചുമ്മാ തമാശ പറഞ്ഞതാ. സീരിയസ് ആയി എടുത്തോ?? " അവൾ എന്നെ ഇത്തിരി കലിപ്പിൽ നോക്കി. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല. കണ്ണ് അടച്ചു കിടന്നു.
" ഇയാൾ ഉണർന്നില്ലേ?? " മറ്റൊരു പെണ്ണിന്റെ ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്. ഡോക്ടർ ആണ്, കൂടെ ഒരു നേഴ്സും ഉണ്ട്. ഞാൻ കണ്ണ് തുറന്നത് കണ്ട് അവർ ഒന്ന് പുഞ്ചിരിച്ചു.
" ഇപ്പൊ വേദന ഉണ്ടോ??
💬 Comments
View all comments