0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
ഉണ്ട്. ഞാൻ പതിയെ അകത്തേക്കു കയറി. അച്ചു ഹാളിൽ ഇരുന്ന് ബുക്ക്‌ വായിക്കുന്നു, അച്ഛൻ tv കാണുന്നു, ഞാൻ ചുറ്റും ഒന്ന് നോക്കി, എന്റെ കെട്ടിയോൾ എന്തിയെ. ഞാൻ ഇപ്പോ എന്തിനാ അവളെ നോക്കുന്നെ. ഞാൻ അച്ചുവിന്റെ അടുത്തേക്ക് ചെന്ന് അവൾ വായിച്ചു കൊണ്ട് ഇരുന്ന ബുക്ക്‌ തട്ടിപ്പറിച്ചു. അവൾ എന്നെ ഒന്ന് നോക്കി, ഞാൻ ആണെന്ന് കണ്ടപ്പോൾ അവളുടെ കണ്ണ് വിടർന്നു, പെട്ടന്ന് തന്നെ മുഖം മാറി ദേഷ്യം ആയി. " എവിടെ തെണ്ടി നടക്കുവായിരുന്നു, എന്തിനാ വന്നേ he... " എന്നും ചോദിച്ചു കൊണ്ട് അവൾ കൈ മടക്കി എന്റെ നെഞ്ചിൽ ഇടിച്ചു. ഒരുപാട് തവണ. വാ നിറയെ എന്നെ ചീത്തേം പറയുന്നുണ്ട്. ഞാൻ എല്ലാം മിണ്ടാതെ കേട്ട് നിന്നു. ഞാൻ ഇത് ഒരുപാട് മിസ്സ്‌ ചെയ്തു. ഞാൻ അവളുടെ തലയിൽ കൈ വെച്ചു. അതോടെ അവൾ മിണ്ടാതെയായി പിന്നെ ആ മൗനം ഒരു പൊട്ടിക്കരച്ചിൽ ആയി, എന്നെ കെട്ടിപിടിച് അവൾ കരഞ്ഞു. ഞാൻ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു. ബഹളം ഒക്കെ കേട്ട് അടുക്കളയിൽ നിന്ന് രണ്ട് തല എത്തിനോക്കി, ആരതിയും അച്ചുവിന്റെ അമ്മയും. ആരും ഒന്നും മിണ്ടിയില്ല. " നന്ദനെ വിളിച്ചു പറഞ്ഞേക്ക് " അച്ഛൻ ആണ് മൗനം മുറിച്ചത്. " ഞാൻ അവനെ പിന്നെ വിളിച്ചോളാം " ഞാൻ അത് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് മൂളി " പിന്നെ വലിയ ജാട ഇടത്തെ ഫോൺ ഇങ്ങ് താ " അച്ചു എന്റെ ഫോൺ തട്ടിപ്പറിച്ചു. " ഇതേതാ പുതിയതോ?? "

💬 Comments

View all comments