0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
അവൾ ചോദിച്ചപോൾ ഞാൻ അതേ എന്ന് തലയാട്ടി. " നിങ്ങൾ അത്താഴം കഴിച്ചോ?? " അച്ഛൻ എന്തോ പറയാൻ വന്നപ്പോ നന്ദുവിനോട് സംസാരിക്കുന്ന കാര്യം ആണെന്ന് തോന്നിയകൊണ്ട് വിഷയം മാറ്റാൻ ഞാൻ ചോദിച്ചു. " ഇല്ല, " അച്ചു മറുപടി തന്നു. " എന്നാ ഞാൻ ഒന്ന് മേല്‌ കഴുകിയിട്ട് വരാം, എന്നിട്ട് ഒരുമിച്ച് കഴിക്കാം " ഞാൻ അത് പറഞ്ഞപ്പോൾ അച്ചുവിന്റെ അമ്മ ഉടനെ അടുക്കളയിലേക്ക് പോയി. ഫുഡ് എടുക്കാൻ ആവും. ഞാൻ മുകളിലേക്ക് നടന്നു. അന്നേരം ആണ്  എന്റെ ഫോൺ റിങ് ചെയ്ത്. എന്റെ പോക്കറ്റിൽ തപ്പി, അപ്പോഴാണ് അച്ചുവിന്റെ കയ്യിൽ ആണ് ഫോൺ എന്ന് ഓർത്തത്. ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഫോണിലേക്ക് നോക്കി നിൽക്കുകയാണ്. അമ്പരപ്പോ, ഞെട്ടലോ ഒക്കെ നിറഞ്ഞ ഒരു ഭാവം ആണ് അവളുടെ മുഖത്ത്. ഞാൻ ഫോൺ വാങ്ങിക്കാൻ അവളുടെ നേരെ കൈ നോക്കി, ഒരുമാതിരി കുനിഷ്ട് പിടിച്ച ഭാവത്തിൽ എന്നെ ഒന്ന് നോക്കി ഫോൺ തന്നു. ദർശു ആണ് ഫോണിൽ. " ഇത് ആരാ ?? " അതേ ഭാവത്തിൽ അച്ചു ചോദിച്ചു. " ഫ്രണ്ട് ന്റെ സിസ്റ്റർ " ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് അമർത്തി മൂളി. " ഹാ, ദർശു. ഞാൻ ദേ വീട്ടിൽ വന്നു കയറിയാതെ ഉള്ളു, മേല്‌ കഴുകാൻ പോകുവാ ഞാൻ വിളികാം...
... വിളിക്കാം പെണ്ണേ " ഞാൻ അവളോട്‌ പറഞ്ഞു ഫോൺ കട്ട് ചെയ്തു കൊണ്ട് സ്റ്റെപ്പ് കയറി. മേളിൽ എത്തി ഒന്ന് തിരിഞു നോക്കിയപ്പോൾ അച്ചു

💬 Comments

View all comments