0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
എല്ലാം വരുന്നുണ്ട്. കുറച്ചു നേരത്തിനു ശേഷം ഞാൻ ചാടി എഴുന്നേറ്റു. മുന്നിൽ ഇരുന്ന ചോറു നിറഞ്ഞ പാത്രം തട്ടി തെറിപ്പിച്ചു. പിന്നെ തിരിഞ്ഞു നടന്നു. വീടിന്റെ വാതിൽ തുറക്കുതിന് മുൻപ് ഞാൻ അവളെ തിരിഞ് ഒന്ന് നോക്കി. അവൾ തല കുനിച് അങ്ങനെ തന്നെ ഇരിക്കുകയാണ്. അരികിൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ആ ചെക്കനും. " ഡീ " ഞാൻ ഉച്ചത്തിൽ വിളിച്ചു. അവൾ ഞെട്ടി ചാടി എഴുന്നേറ്റു. എന്നെ ഒന്ന് നോക്കി, അവൾ നല്ലത് പോലെ പേടിച്ചിട്ടുണ്ട്, കയ്യൊക്കെ പൂങ്കുല പോലെ വിറക്കുന്നു, കണ്ണൊക്കെ നിറഞ് ഒഴുകുന്നു. എന്നാൽ എനിക്ക് ഒരു തരിമ്പു പോലും സിമ്പതിയോ മറ്റോ  അവളോട്‌ തോന്നിയില്ല, പകരം പകയാണ് തോന്നിയത് അവളുടെ അതേ മുഖം ഉള്ള എന്റെ അമ്മ എന്ന് പറയുന്ന ആ സ്ത്രീയോട് ഉള്ള പക. " നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don't give a damn about it. പക്ഷെ.... നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി  നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല. കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും,  അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത്  എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി. നീയും

💬 Comments

View all comments