Chapter Title : കടുംകെട്ട് 9 [Arrow]
നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത് എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ....
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. " ഞാൻ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പുറത്ത് ഇറങ്ങി. ഞാൻ പൂൾ ഏരിയയിൽ പോയി രണ്ടു കാലും വെള്ളത്തിലേക്ക് ഇട്ട് പുല്ലിൽ മലർന്ന് കിടന്നു. കണ്ണുകൾ അടക്കാൻ പറ്റുന്നില്ല. വല്ലാത്ത ശൂന്യത. ഒറ്റക്ക് ആണെന്ന് ഒരു തോന്നൽ. സങ്കടം സഹിക്കാൻ പറ്റുന്നില്ല.
ആരോ വരുന്ന പോലെ തോന്നിയപ്പോൾ ഞാൻ ഒന്ന് നോക്കി, ആരതി ആണ്. ഞാൻ ഒന്നും പറയാൻ നിന്നില്ല. അവൾ എന്റെ അരികിൽ വന്ന് ഇരുന്നു. ഞങ്ങൾ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. എങ്കിലും അവൾ എന്റെ അരികിൽ വന്ന് ഇരുന്നപ്പോൾ വല്ലാത്ത ഒരു ആശ്വാസം ആയിരുന്നു. ഉള്ളിൽ തിരയടിച്ച കടൽ ശാന്തമായത് പോലെ. ആ ശൂന്യത എങ്ങോ പോയി. ഞാൻ പതിയെ കണ്ണുകൾ അടച്ചു കിടന്നു.
തുടരും
💬 Comments
View all comments