0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 3.8K
എവിടാ, നന്ദനും നിന്റെ അച്ഛനും ഒക്കെ എന്നെ എത്ര തവണ വിളിച്ചു എന്ന് അറിയോ?? എന്നാലും നീ ഇത് എന്ത് പണിയാ കാണിച്ചേ " ഞാൻ ആണ് എന്ന് അരിഞ്ഞതും ആശാൻ ഷൗട്ട് ചെയ്തു. " ആശാനെ, അത് വിട് എനിക്ക് ഇപ്പൊ അതേ പറ്റി പറയാൻ പറ്റിയ മൂഡിൽ അല്ല.  ഞാൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാ " ഞാൻ പറഞ്ഞു. " എന്താ ഡാ??  " ആശാൻ ഒന്ന് അടങ്ങി. " ആശാനെ എനിക്ക് ഇത്തിരി ഫണ്ട്‌ വേണം, അന്ന് എന്റെ ഒന്ന് രണ്ട് പെയിന്റിംഗ് Auction ന് വെച്ചതിൽ നിന്ന് കുറച്ച് പൈസ കിട്ടി എന്ന് പറഞ്ഞില്ലായിരുന്നോ. അത് ഒന്ന് ട്രാൻസ്ഫെർ ചെയ്യാവോ?? " " അതിന് എന്താ, അത് അന്നേ ഞാൻ നിന്നോട് കൊണ്ടോവാൻ പറഞ്ഞതല്ലേ.  നിന്റെ അക്കൗണ്ടിലേക്ക് ഇട്ടാമതിയോ?? " ആശാൻ ചോദിച്ചു. " വേണ്ട ഞാൻ പറയാം " ആശാനോട് പറഞ്ഞിട്ട് അവളെ നോക്കി " ഈ നമ്പറിൽ pay ഉണ്ടോ?? " ഞാൻ അവളോട്‌ ചോദിച്ചു. അവൾ തല ആട്ടി. " ആശാനെ ഈ നമ്പറിലേക്ക് pay ചെയ്താ മതി " ഞാൻ ആശാനോഡ് പറഞ്ഞു.
" ഡാ, ലിമിറ്റ് ഉണ്ട് 1 ലക്ഷം വരെ മാത്രമേ ഒരു ദിവസം അയക്കാൻ പറ്റൂ " " തത്കാലം അത് മതിയാവും. കൂടുതൽ വേണേൽ ഞാൻ വിളിക്കാം. പിന്നെ ഈ നമ്പറിലേക്ക് ഇനി വിളിക്കണ്ട, ഞാൻ പുതിയ ഫോൺ എടുത്തിട്ട് വിളിച്ചോളാം, പിന്നെ അവർക്കും നമ്പർ  കൊടുക്കരുത്

💬 Comments

View all comments