0%

Chapter Title : കടുംകെട്ട് 9 [Arrow]

Author : Arrow Read All Parts 1149
വിളിക്കണ്ട " ഞാൻ ഇത്തിരി ശബ്ദം കൂട്ടി ആണ് പറഞ്ഞത്. അവരെല്ലാം ഒന്ന് ഞെട്ടി. " എന്താടാ, എന്തേലും പ്രോബ്ലം ഉണ്ടോ?? " സുധി അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി. " ആഹ് ഏട്ടാ, മരുന്ന് കഴിക്കുന്നതിന് മുന്നേ ഫുഡ്‌ കഴിക്കണം എന്ന് പറഞ്ഞു. ഞാൻ താഴെ കാന്റീനിൽ പോയി കഞ്ഞി വാങ്ങി വരാം. " അവൾ അത് പറഞ്ഞു പുറത്തേക്ക് പോയി. അത് കേട്ട് അത്ഭുതകലർന്ന ഭാവത്തിൽ സുധി അവളെ നോക്കി. " തിന്ന പാത്രം കുനിഞ്ഞെടുക്കാത്തവൾ ആണ് ഇപ്പൊ നിനക്ക് ഫുഡ്‌ വാങ്ങാൻ കാന്റീൻ വരെ പോണേ, ഇതെന്തു മറിമായം " സുധി ഒരു ചിരിയോടെ എന്നോട് പറഞ്ഞു. " അർജുൻ എന്തേലും പെയിൻ തോന്നുവാണേൽ പറയണം. " എന്ന് പറഞ്ഞിട്ട്, ഡോക്ടറും ഇറങ്ങി. " ഇനി പറ, എന്താണ് ശരിക്കും സംഭവിച്ചത്?? " സുധി ഗൗരവത്തിൽ ആണ്. " വീട്ടിൽ ചെറിയ പ്രശ്നം ഉണ്ടായി. ഞാൻ ഏറ്റവും വിശ്വസിച്ച നന്ദുവും എന്നെ പറ്റിച്ചു. എല്ലാം കൂടെ ആയപ്പോൾ ഒന്ന് മാറി നിൽകാം എന്ന് വിചാരിച്ച് ഇറങ്ങിയതാ. അതാണേൽ ഇങ്ങനെയും ആയി. " ഞാൻ അത്രയും പറഞ് അവനെ ഒന്ന് നോക്കി. അതിനെ പറ്റി കൂടുതൽ ഒന്നും പറയാൻ എനിക്ക് താല്പര്യം ഇല്ലാ എന്ന് തോന്നിയത് കൊണ്ടാവും. അവൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.
" ആക്സിഡന്റ്ന്റെ കാര്യം വീട്ടിൽ അറിയിക്കേണ്ട എന്നാണോ നീ പറയുന്നേ?? " അവൻ വീണ്ടും ചോദിച്ചു. " ഹാ, വെറുതെ അവരെ ഇത് അറിയിച്ചു ടെൻഷൻ അടുപ്പിക്കണ്ട. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ വിളിച്ചോളാം. " ഞാൻ അത് പറഞ്ഞപ്പോ അവൻ ഒന്ന് മൂളി. " ഡാ പിന്നെ നീ ഒരു ഹെല്പ് ചെയ്യണം " ഞാൻ പറഞ്ഞപ്പോ എന്താ എന്ന് ചോദിക്കും പോലെ സുധി എന്നെ ഒന്ന് നോക്കി. " ഞാൻ നിന്റെ പെങ്ങളുടെ no  ലേക്ക് കുറച്ചു പൈസ സെന്റ് ചെയ്തിട്ടുണ്ട്. ഹോസ്പിറ്റൽ ബില്ല് അത് മതിയാവും. നിന്റെ അക്കൗണ്ട് നമ്പർ തന്നാ കൊറച്ചു കൂടി പൈസ ഇടാം, അത് വെച്ചു നീ എന്റെ കാർ ഒന്ന് നന്നാക്കണം. പിന്നെ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഒരു മാസത്തേക്ക് താമസിക്കാൻ പറ്റിയ വില്ലയോ ഹോട്ടലോ മറ്റോ കൂടി ഒപ്പിച്ചു തരണം. എനിക്ക് ഇവിടെ വലിയ പരിചയം ഇല്ല.

💬 Comments

View all comments