Chapter Title : കടുംകെട്ട് 9 [Arrow]
പിന്നെ എന്റെ അക്കൗണ്ട് ൽ നിന്ന് പൈസ പിൻവലിച്ച അത് വെച്ച് അവർ ഇവിടെ എത്തും അതാ. " ഞാൻ അത് പറഞ്ഞപ്പോൾ സുധിയുടെ മുഖം മാറി.
" ഫാ നാറി, നീ എന്നെ ഫ്രണ്ട് ആയിട്ട് തന്നെ അല്ലേ കാണുന്നെ, ഹോസ്പിറ്റൽ ബില്ലിന്റേം കാശിന്റേം കണക്ക് വിട്. വില്ലയെ പറ്റി ഒന്നും ഓർക്കണ്ട, എന്റെ തറവാട്ടിൽ ആവശ്യതിന് മുറികൾ ഉണ്ട്. അവിടെ കൂടാം. " അവൻ ഇത്തിരി കലിപ്പിൽ പറഞ്ഞു
" ഡാ, എന്തിനാ വെറുതെ. നിങ്ങൾക്ക് ഒക്കെ ബുദ്ധിമുട്ട് ആവും. ഞാൻ വല്ല ഹോട്ടലിലും കൂടിക്കോളാം " ഞാൻ വീണ്ടും പറഞ്ഞു
" ഡാ ചെറുക്കാ, അധികം ഷോ ഒന്നും എടുക്കണ്ട. ഈ കോലത്തിൽ നിന്നെ ഒറ്റക്ക് നിർത്താനോ no വേ, നിനക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് എന്റെ കൂടെ ഞങ്ങളുടെ തറവാട്ടിലേക്ക് വരാം, രണ്ട് ഞാൻ നന്ദനെ വിളിക്കും നിനക്ക് അവന്റെ കൂടെ വീട്ടിലേക്ക് പോവാം, എന്ത് പറയുന്നു. " സുധി ഗൗരവത്തിൽ തന്നെ ആണ്.
" ശരി ശരി. ഞാൻ നിന്റെ കൂടെ വരാം " നിവർത്തി ഇല്ലാതെ ഞാൻ സമ്മതിച്ചു. അന്നേരം അവൻ പുഞ്ചിരിച്ചു.
" അപ്പൊ അത് തീരുമാനം ആയി " എന്നും പറഞ്ഞത് അവൻ എന്റെ കയ്യിൽ അടിച്ചു.
" aww " ഞാൻ ഒച്ച വെച്ചു.
" സോറി, സോറി, വേദനിചോ??. ഞാൻ പെട്ടന്ന് ആ എക്സിറ്റ്‌മെന്റിൽ അറിയാതെ... സോറി.... " അവൻ തലയിൽ കൈ വെച്ച് വളിച്ച ചിരിയോടെ പറഞ്ഞു. ദേവിയെ ഈ കാലൻ മിക്കവാറും എന്റെ പൊക കാണും. അപ്പോഴേക്കും കഞ്ഞി വാങ്ങാൻ പോയ അവൾ വന്നു. കൈ മേലാത്ത കൊണ്ട് സുധി ആണ് എനിക്ക് കഞ്ഞി കോരി തന്നത്. ഞങ്ങൾ മൂനും ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഫുഡ് കഴിച്ചു. ഒരാഴ്ച ഫുൾ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഞാൻ സുധിയുടേം സുദർശനയുടേം കൂടെ അവരുടെ തറവാട്ടിലേക്ക് പോയി.
ദേവമഠം. അത്യാവശ്യം വലിയ തറവാട് ആണ്. ഞങ്ങളുടെ പോലെ മോഡിഫൈ ചെയ്തത് ഒന്നുമല്ല, നല്ല പഴമയുടെ പ്രൗഢി തുളുമ്പുന്ന ഒരു തറവാട്. പടിപ്പുര കടന്ന് കാർ അകത്ത് കയറി. ഞങ്ങൾ ഇറങ്ങി, എനിക്ക് നേരെ നിൽക്കാൻ പറ്റിയില്ല തല ചുറ്റുന്ന പോലെ തോന്നി. ഒരുമാതിരി അഞ്ചാറു തവണ വട്ടം കറങ്ങിയിട്ട് നേരെ നിൽക്കുമ്പോൾ ഉള്ള ഫീൽ.
💬 Comments
View all comments