Chapter Title : ? കടുവ കാട് 3 [നിഹാൽ]
രണ്ട് പേർക്കും കുളിര് കൊരുന്നുണ്ട് . ആ കാടിനു ഒരു വശ്യത ഉണ്ട് അവിടേക്ക് വരുന്നവരെ പിടിച്ചു നിർത്തുന്ന വശ്യത.
വിനുവിനും ആ കാഴ്ചകൾ ആസ്വദിക്കണം എന്നുണ്ടെങ്കിലും ഒരു കണക്കിന് നിക്കിച്ചേച്ചിയെ പറഞ്ഞ് മനസിലാക്കി അവർ തിരിച്ചു നടന്നു. പക്ഷെ കുറെ ദൂരം ആയിട്ടും അവർ വന്ന ആ തോട് എത്തിയില്ല. വഴി തെറ്റിയെന്നു മനസിലായപ്പോൾ വിനു നിന്നു.നിക്കി ചേച്ചി : എന്തുപറ്റി കാൽ കഴച്ചോ ഇത്ര പെട്ടെന്ന്..
നിക്കി ഇപ്പോഴും ആ കാടിന്റെ ഒരു വശം മാത്രമേ അറിയുന്നുള്ളൂ അവളുടെ കണ്ണിൽ എല്ലാം മനോഹരമായ കാഴ്ചകൾ മാത്രം. വിനു നാട്ടുകാരിൽ നിന്ന് കേട്ടറിഞ്ഞ അത്രയൊന്നും നിക്കിയക് ഈ കാടിനെ കുറിച്ച അറിയില്ല.
വിനു ചുറ്റും കണ്ണോടിചു. കരിയിലകൾ കൊണ്ട് കാലുകൾക്ക് മൃദുമെത്ത സമ്മാനിച്ച് ഇരുട്ട് നിറഞ്ഞ നല്ല തണുത്ത കാറ്റു വിശുന്നാ കാട് ആണ് അവർ അത് വരെ അറിഞ്ഞിരുന്നത് . അവർ കാതോർത്തു പല വിധത്തിലുള്ള പക്ഷി മൃഗാതികളുടെ ചെറുതും വലുതുമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. വേറെയും എന്തൊക്കെയോ ശബ്ദങ്ങൾ മരങ്ങൾ തമ്മിൽ കൂട്ടി മുട്ടുമ്പോൾ ഉണ്ടാകുന്ന പ്രതേകതരം ശബ്ദങ്ങൾ അത് ചിലപ്പോൾ ആരോ കരയുന്നത് പോലെ ചിലപ്പോൾ ചിരിക്കുന്നത് പോലെ . നിക്കി അവന്റെ കയ്യിൽ പിടി മുറുക്കി.
എവിടെ നിന്നാണ് വന്നത് എന്നു പോലും അവർക്ക് മനസിലാകുന്നില്ല. ദിശബോധം
നഷ്ടമായിരിക്കുന്നു. ഈ കാട്ടിൽ കയറിയവർ ആരും തിരിച്ച ഇറങ്ങിയിട്ടില്ല എന്ന കേട്ടുകേൾവി അവന്റെ മനസിലേക്ക് കടന്നു വന്നു. പ്രകൃതി അവളുടെ മനോഹാരിത കൊണ്ട് മാത്രമല്ല നികുടതകൾ കൊണ്ട് കൂടി വിസ്മയം തീർത്ത ആ കാട്ടിൽ ആ കൗമാരക്കാരന്റെ ധൈര്യം ചോർന്നു തുടങ്ങിയിരുന്നു... പേടികൊണ്ട് വിനുവിന്റെ മുഖം വിളറിവെളുത്തു. വിനുവിന്റെ മുഖത്തെ ഭാവമാറ്റം കണ്ട് നിക്കിയക്കും എന്തോ പന്തികേട് തോന്നി.
വിനുവിന് അവൻ വളരെ യേറെ സ്നേഹിക്കുന്ന അവന്റെ നിക്കിച്ചേച്ചിയെ കുറിച്ചായിരുന്നു പേടി മുഴുവൻ.
പേടി കൊണ്ട് ശബ്ദം ഇടറികൊണ്ട്
വിനു എന്താടാ എന്തിനാ ഇവിടെ നിൽക്കുന്നത് നിക്കി വീണ്ടും ചോദിച്ചു.
വിനു : ചേച്ചിക്ക് വഴി ഓർമയുണ്ടോ
അവൻ ചുറ്റും കണ്ണോടിച്ചുകൊണ്ട വീണ്ടും ചോദിച്ചു
💬 Comments
View all comments