0%

Chapter Title : ? കടുവ കാട് 3 [നിഹാൽ]

Author : Kambikathakal Read All Parts 434
മുട്ടുമ്പോൾ ഉണ്ടാകുന്ന പ്രതേകതരം ശബ്ദങ്ങൾ അത് ചിലപ്പോൾ ആരോ കരയുന്നത് പോലെ ചിലപ്പോൾ ചിരിക്കുന്നത് പോലെ . നിക്കി അവന്റെ കയ്യിൽ പിടി മുറുക്കി. എവിടെ നിന്നാണ് വന്നത് എന്നു പോലും അവർക്ക് മനസിലാകുന്നില്ല. ദിശബോധം നഷ്ടമായിരിക്കുന്നു. ഈ കാട്ടിൽ കയറിയവർ ആരും തിരിച്ച ഇറങ്ങിയിട്ടില്ല എന്ന കേട്ടുകേൾവി അവന്റെ മനസിലേക്ക് കടന്നു വന്നു. പ്രകൃതി അവളുടെ മനോഹാരിത കൊണ്ട് മാത്രമല്ല നികുടതകൾ കൊണ്ട് കൂടി വിസ്മയം തീർത്ത ആ കാട്ടിൽ ആ കൗമാരക്കാരന്റെ ധൈര്യം ചോർന്നു തുടങ്ങിയിരുന്നു... പേടികൊണ്ട് വിനുവിന്റെ മുഖം വിളറിവെളുത്തു. വിനുവിന്റെ മുഖത്തെ ഭാവമാറ്റം കണ്ട് നിക്കിയക്കും എന്തോ പന്തികേട് തോന്നി. വിനുവിന് അവൻ വളരെ യേറെ സ്നേഹിക്കുന്ന അവന്റെ നിക്കിച്ചേച്ചിയെ കുറിച്ചായിരുന്നു പേടി മുഴുവൻ. പേടി കൊണ്ട് ശബ്ദം ഇടറികൊണ്ട് വിനു എന്താടാ എന്തിനാ ഇവിടെ നിൽക്കുന്നത് നിക്കി വീണ്ടും ചോദിച്ചു. വിനു : ചേച്ചിക്ക് വഴി ഓർമയുണ്ടോ അവൻ ചുറ്റും കണ്ണോടിച്ചുകൊണ്ട വീണ്ടും ചോദിച്ചു ദിക്ക് മനസിലാകുന്നുണ്ടോ നിക്കി : നിനക്ക് അറിയില്ലേ അത് പറഞ്ഞതും നിക്കിയുടെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന ചിരി മാഞ്ഞു പേടി പടർന്നു. വിനുവിന് അത് സഹിക്കാൻ പറ്റില്ല. വിനു ചേച്ചിയുടെ പേടി മാറ്റാൻ തന്റെ പേടി ഉള്ളിൽ ഒളിപ്പിച്ചു . ധൈര്യം വീണ്ടെടുത്ത് ചേച്ചിയോട് പറഞ്ഞു വഴി എനിക് അറിയാം . ഞാൻ വെറുതെ ചോദിച്ചതല്ലേ.... എന്തോ ആർത്തിരമ്പുന്ന ശബ്ദം കേൾക്കുന്നില്ലേ... നമ്മൾ വന്ന വഴി ശരിയാണ് കാതോർത്താൽ വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം.. നിക്കി : എന്റെ ജീവൻ പോയി വെറുതെ പേടിപ്പിച്ചിട്ട്

💬 Comments

View all comments