0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Author : kkstories Read All Parts 1.3K

എഴുന്നേറ്റു എല്ലാം വാരിക്കേട്ടാൻ തുടങ്ങി..

ഞാൻ : ഈ അരുവി ഉൾക്കാട്ടിൽ നിന്നാണ് വരുന്നത്.. നമുക്ക് ഇനി ഈ അരുവിയെ ടച്ച് ചെയ്യാതെ നടന്നു ഈ അരുവിയുടെ അടുത്ത് തന്നെ ക്യാംപ് ചെയ്യാനുള്ള ഒരു സ്ഥലം കണ്ടെത്തണം.. ഇന്ന് നൈറ്റ് നമുക്ക് അവിടെ ക്യാമ്പ് ചെയ്യാം..

രശ്മി : എങ്കിൽ പിന്നെ അരുവിയുടെ സൈഡ് പിടിച്ചങ്ങു പോയാൽ പോരെ മണ്ടാ... നേരേ അങ്ങ് എത്തില്ലെ.. ചുമ്മാ എന്തിനാ കിടന്നു വട്ടം കറങ്ങുന്നത്...

ഞാൻ : എൻ്റെ പോന്നു രശ്മി.... ഇത് തൻ്റെ വീടിൻ്റെ പിന്നാമ്പുറത്ത് കൂടി ഒഴുകുന്ന ഓട അല്ല... ഇത് കാടിൻ്റെ ഉള്ളിലെ അരുവി ആണ്.. സദാ സമയവും ഒട്ടുമിക്ക ജീവജാലങ്ങളും വെള്ളം കിട്ടുന്ന സ്ഥലം ചുറ്റിപ്പറ്റി നിക്കും, അവിടെ അങ്ങോട്ട് ചെന്ന് കയറി കൊടുത്താൽ പിന്നെ നമ്മള് അവർക്കുള്ള ഡിന്നർ ആവും....

രശ്മി : ഓ അങ്ങനെ ഓക്കേ ഉണ്ട് അല്ലേ...

ഇത്ത ; അത് എന്തെലുമോക്കെ ആവട്ടെ ഇരുട്ടുന്നതിന് മുന്നേ നമുക്ക് എല്ലാം സെറ്റ് ആക്കണം....

അരുവിക്ക് കുറുകെ കിടക്കുന്ന ഒരു വലിയ മരത്തിൻ്റെ മുകളിൽ കൂടി ഞങൾ അപ്പുറത്ത് ഇറങ്ങി മുന്നോട്ട് നടന്നു തുടങ്ങി...

കുറച്ചു ദൂരെ മരങ്ങൾക്കിടയിൽ കൂടി കാണാം ഒരു വലിയ മലയുടെ മല മടക്കുകളിൽ നിന്നും ആണ് ആ അരുവി ഒഴുകി വരുന്നത്... നിരന്ന നിലമായി കിടക്കുന്ന കുറച്ചു ഭാഗത്ത് പുൽമേടുകൾ പച്ചപ്പരവതാനി വിരിച്ചു കിടക്കുന്നു.. ഇന്ന് നടന്നു അവിടെ എത്തണം... ഞങ്ങൾ ഉത്സാഹിച്ചു നടക്കുകയാണ്... ഈ വനത്തിൻ്റെ ഉള്ളിൽ കൂടിയുള്ള നെട്ടോട്ടത്തിൻ്റേ ഇടക്ക് വേറൊന്നും മനസ്സിൽ

💬 Comments

View all comments