0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Author : kkstories Read All Parts 1.3K

കയറി വരില്ല... ഒരു ചെറിയ മല കയറി നിവർന്നാൽ ഞങൾ ദൂരെ നിന്ന് കണ്ട മലമടക്കിൽ എത്തും... ഇപ്പൊൾ സമയം 5 മണി അടുപ്പിച്ചായി.. ഇളം കാറ്റിൻ്റെ കൂടെ കോടമഞ്ഞും പറന്നു ഇറങ്ങുന്നുണ്ടായിരുന്ന്... നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി.. ഈ വനത്തിൻ്റെ ഉള്ളിൽ ഇങ്ങനെയാണ് അല്ലെങ്കിലും രാത്രി സമയത്ത് നല്ല കോട മഞ്ഞ് ഇറങ്ങും...

ഞാൻ : കുറച്ചു കൂടി വേഗത്തിൽ നടന്നോ.. കോട നന്നായിട്ട് ഇറങ്ങുന്നതിനു മുൻപ് നമ്മക്ക് ടെൻ്റ് എല്ലാം അടിച്ചു സെറ്റ് ആക്കണം....

ഇതൊക്കെ പറയുമ്പോഴും ഇത്ത എൻ്റെ കണ്ണുകളിലേക്ക് തിളങ്ങുന്ന അവളുടെ കണ്ണുകളോടെ നോക്കി നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് എവിടെയോ ഒന്ന് ഒരു കൊളുത്തി വലിച്ചത് പോലെ തോന്നി... ഞാൻ പെട്ടെന്ന് മിഴികൾ മാറ്റി നടന്നു തുടങ്ങി.. കുറച്ചു നേരം കൊണ്ട് അവളുടെ പെരുമാറ്റം ഇങ്ങനെയാണ്.

എന്തോ ആവട്ടെ ഞാൻ മുന്നിൽ നടന്നു തുടങ്ങി..

പെട്ടെന്ന് ദൂരെ നിന്നും ഒരു പന്നി കൂട്ടം ഓടി വരുന്നു... ചെറുതും വലുതുമായി കൊറേ ഉണ്ടല്ലോ...

അത് ഓടി വരുന്നത് കൃത്യം ഞങ്ങളുടെ മുൻ ഭാഗത്ത് കൂടി പാസ് ചെയ്തേ പോകാൻ കഴിയൂ... പറയുന്നതിന് അകം തന്നെ പന്നി കൂട്ടം ഞങ്ങളുടെ മുന്നിൽ എത്തി കഴിഞ്ഞു..

ഞാൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ ഡബിൾ ബാരലിൻ്റെ കാഞ്ചി വലിച്ചു...

വെടിയൊച്ചയുടെ പ്രതിധ്വനി അങ്ങകലെ യൊക്കെ മുഴങ്ങി കേൾക്കുന്നു..

പന്നി കൂട്ടം ചിതറി പാഞ്ഞു,, ആ കൂട്ടത്തിൽ മുഴുപ്പ് മുറ്റിയ ഒരു മുട്ടൻ കാട്ട് പന്നി തലയിൽ തുളച്ചു കയറിയ വെടിയുണ്ടക്ക് ജീവൻ നൽകി അവിടെ പിടഞ്ഞു വീണു..

💬 Comments

View all comments