Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]
ഇരുന്നു തകർത്തു ന്യായം വെക്കുന്നുണ്ട്..
ഞാൻ അടുത്തെത്തി നോക്കിയപ്പോൾ കാണുന്നത് രശ്മി അവളുടെ വക്കി ടോക്കി പാൻ്റിൻ്റെ ബാക് പായ്ക്കറ്റിൽ ഇട്ടിട്ടു ഇരിക്കുന്നു അതാണ് ബട്ടൺ പ്രസ് ആയി എനിക്ക് കണക്ഷൻ വന്നത് , അപ്പൊൾ രശ്മി എന്നെ കേൾപ്പിക്കാൻ വേണ്ടി ചെയ്തത് അല്ല... അപ്പോ ഞാൻ ഒന്നും അറിയാത്തത് പോലെ തന്നെ അവർക്കിടയിലേക്ക് ചക്ക കൊണ്ട് വെച്ച്...
ഞാൻ : ഇതെന്താണ്... ഞാൻ പോയി വരുന്നതിനു ഇടയിൽ ഇവിടെ ഇങ്ങനെ ഒരു അൽഭുതം... രണ്ടും കൂടി കെട്ടിപ്പിടിച്ചു ഇരുന്നു ന്യായം വേക്കുന്നുണ്ടല്ലോ...
ഇത്ത : ഓ.. ഞങ്ങളൊക്കെ ഇങ്ങനാ...
രശ്മി : അബുവെ... നീ ഇവരുടെ ചാട്ടവും കണ്ടു കൂടെ ചാടാൻ നോക്കരുത് കേട്ടോ.. രണ്ടുപേരും എങ്ങനെ ചാടിയാലും നാല് കാലിൽ വീഴും, അവസാനം കൂടെ നിക്കുന്നവൻ തലയും കുത്തി വീഴും, നീ വീണ പോലെ...
ഞാൻ : എൻ്റെ പൊന്നോ മനസ്സിലായി... ഞാനും വെറുതെ കലിപ്പ് അടിച്ചു...
മരിയ : അല്ല ഇതെന്തുവാടെ... ചക്കയോ..! വേറെ ഒന്നും കിട്ടിയില്ലേ...!
ഞാൻ : ഓ അവിടത്തെ റെസ്റ്റോറൻ്റ് ക്ലോസ് ആയിരുന്നു, വേണേൽ തിന്ന മതി..
അധിക ഡയലോഗുകൾ പറഞ്ഞു സമയം കളയാതെ പഴുത്ത ചക്കയും തിന്ന് ഞങൾ വീണ്ടും മുന്നോട്ട് തന്നെ..
ഇപ്പൊൾ ഇത്തയും മരിയയും തമ്മിൽ ഉള്ള സംസാരം കേട്ടാൽ തോന്നും നേരത്തെ അങ്ങനെ ഒരു പ്രശ്നം അവിടെ നടന്നിട്ട് കൂടിയില്ല എന്ന്...
ആകാശം മഴക്കാറിനാൽ ഇരുള് പുതച്ചു വരുന്നുണ്ട്.. ന്യൂനമർദ്ദം വല്ലതും ആവും, പണി പാളുന്ന മട്ടുണ്ട്...
രശ്മി : നല്ല മഴക്കൊളു
💬 Comments
View all comments