Chapter Title : കൗപീനക്കാരൻ 1 [Ztalinn]
ഒരു അടുപ്പം തോന്നി. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന എന്റെ അടുത്ത് അവൾ സൗഹൃദമായി ആ സൗഹൃദം പ്രണയവുമായി. മെല്ലെ എന്റെ ജീവിതം മനോഹരമാവാൻ തുടങ്ങി. അവളെ കാണാതെ എനിക്കും എന്നെ കാണാതെ അവൾക്കും ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. ഞങ്ങളുടെ പ്രണയം തകർത്ത് പോയിക്കൊണ്ടിരിക്കുമ്പോളായിരുന്നു അവൾക്ക് ഒരു ഗൾഫ്ക്കാരന്റെ കല്ല്യാണലോചന വരുന്നത്.മികച്ച സാമ്പത്തിക സ്ഥിതിയുള്ള ഗൾഫ്ക്കാരനെ കണ്ടപ്പോൾ അവൾക്ക് എന്നെ പിടിക്കാതായി. മെല്ലെ അവൾ എന്നെ ഒഴിവാക്കി ആ ഗൾഫ്ക്കാരനെ കല്യാണം കഴിച്ചു.
ഒറ്റപെടലിൽ ആശ്വാസമായി കയറി വന്നവൾ അതിന്റെ ഇരട്ടി വേദന സമ്മാനിച്ചുകൊണ്ടാണ് മടങ്ങിയത്. ഒപ്പം പഠിച്ചവരിൽ നിന്ന് കനത്ത കളിയാക്കലുകളായിരുന്നു പിന്നീട്. വീട്ടിലെ സ്ഥിതി അതിലും വഷളായിരുന്നു. ആർക്കും വേണ്ടാത്ത ജീവിതം എന്ന് തോന്നിയപ്പോൾ ഞാൻ ആത്മഹത്യയെ പറ്റി ചിന്തിക്കാൻ തുടങ്ങി.ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലാത്തതിനാൽ ഞാൻ നാട് വീടാൻ തീരുമാനിച്ചു. ആകെ സ്വന്തമെന്ന് പറയാനായിട്ടുള്ള കുറച്ച് തുണികൾ ബാഗിലാക്കി ഞാൻ വീട്ടിൽ നിന്നുമിറങ്ങി.
എങ്ങോട്ട് പോകണമെന്ന ചിന്ത അപ്പോഴും മനസിലുണ്ടായിരുന്നില്ല. പോകണം ഈ നാട് വീട്ട് പോണം എന്ന ഒരു ചിന്ത മാത്രം.യാത്ര ചെയ്യാൻ വേണ്ട പൈസ പോലും എന്നിൽ ഉണ്ടായിരുന്നില്ല.
ഒടുവിൽ ഞാൻ നടന്ന് എത്തിയത് റെയിൽവേ സ്റ്റേഷനിലും.അവിടെ നിർത്തിയിട്ടിരുന്ന ഒരു ട്രെയിനിൽ കയറി ഞാൻ യാത്ര തുടർന്നു. എവിടേക്ക് പോകുന്ന ട്രെയിൻ എന്നുപോലും ഞാൻ നോക്കിയില്ല.ട്രൈയിനിൽ ഇരുന്ന് പലതും ആലോചിച്ച് ഞാൻ ഉറങ്ങി പോയി. ഉറക്കമുണ്ണർന്നപ്പോൾ ആകെയുണ്ടായിരുന്ന ബാഗും നഷ്ടമായിരുന്നു.ബാഗിൽ വിലപിടിപ്പുളൊന്നും ഇല്ലാത്തതിനാൽ വലിയ വിഷമമൊന്നും തോന്നിയില്ല.കംപ്ലയിന്റ് പറയണം എന്നുമുണ്ടെങ്കിൽ എന്റെ കൈയിൽ ടിക്കറ്റുമില്ല. എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോളായിരുന്നു ടിക്കറ്റില്ലാത്തതിനാൽ TTR എന്നെ
💬 Comments
View all comments