0%

Chapter Title : കൗപീനക്കാരൻ 1 [Ztalinn]

Author : Ztalinn Read All Parts 362

വിളച്ച് എന്നെ കെട്ടിപ്പിടിച്ചു. സന്തോഷത്താൽ ഞാനും തിരിച്ച് കെട്ടിപ്പിടിച്ചു. അക്കയും ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. മാമ്മാ എന്ന വിളിയിൽ ആദ്യമെനിക്ക് ആസ്വഭാവികതയൊന്നും തോന്നിയില്ല പിന്നീടാണ് എനിക്ക് കത്തിയത് കേരളത്തിലെ മാമ്മനല്ല തമിഴ്നാട്ടിലെ മാമ്മൻ.

മല്ലിയെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു.ഇരു നിറമാണെങ്കിലും ഐശ്വര്യമുള്ള മുഖമായിരുന്നു അവളുടെ. മെലിഞ്ഞ ഒരു പെൺകുട്ടി.ആരോരുമില്ലാത്ത എനിക്ക് അവർ ആരൊക്കെയോ ആയി മാറുകയായിരുന്നു.

പരിചയപെടലിഞ്ഞു ശേഷം അവർ എനിക്ക് കഴിക്കാനായി ഭക്ഷണം നൽകി. അധികം വിഭവങ്ങളിലെങ്കിലും നല്ല സ്വാദിഷ്ടമാർന്ന ഭക്ഷണം.ഞാൻ അപ്പോളാണ് അവരുടെ വീട് ശരിക്കും നിരീക്ഷിക്കുന്നത്. അധികം സാമഗ്രഹികളൊന്നും അവിടെയില്ല. ഉള്ളതാകട്ടെ കുറച്ച് തുണികളും പാത്രങ്ങളും മാത്രം. ഒരു പെട്ടി അവിടെ പൂട്ടി വെച്ചിരിക്കുന്നത് കാണാം ചിലപ്പോൾ അതിലായിരിക്കും അവരുടെ സമ്പാദ്യം.നീരീക്ഷിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു അക്ക വിളിച്ചത്.

"തമ്പി നീ ഒന്ന് കുളിച്ച് വാ. എന്നിട്ട് നിനക്ക് ഇവിടത്തെ പണി സ്ഥലങ്ങൾ കാണിച്ചു തരാം. വീടിന് പിന്നിലേക്ക് കുറച്ച് നടന്നാൽ ഒരു  നദി കാണാം അവിടെ പോയി കുളിച്ചോ.പോയി വരുമ്പോൾ നിനക്ക് മാറാനുള്ള വസ്ത്രം നൽകാം. "

എന്ന് പറഞ്ഞ് അക്ക എനിക്കൊരു തോർത്ത്‌ നൽകി. ഞാൻ അതും വാങ്ങി വീട്ടിൽ നിന്നും ഇറങ്ങി.

അപ്പോളാണ് ഞാൻ വീടിന് ചുറ്റും നിരീക്ഷിക്കുന്നത്.അടുത്ത് അടുത്തായി ചേർന്ന് നിൽക്കുന്ന ചെറിയ വീടുകൾ. ഒരു കോളനി പോലെ. വീടുകൾക്ക് വേലിയോ മതിലോ ഇല്ലാത്ത അടച്ചോറപ്പില്ലാത്ത വീടുകൾ.

അവിടെ നിന്നും മെല്ലെ നടന്ന് നദി കരയിലെത്തി.കരയിൽ കുറച്ച് അലക്ക് കല്ലുകൾ കാണാം. ഇവർ സ്ഥിരമായി കുളിയും അലക്കും ഇവിടെയാണെന്ന് തോന്നുന്നു.ഒളിച്ചോട്ടത്തിന്റ ക്ഷീണം മുഴുവൻ ഞാൻ കുളിച്ച് തീർത്തു. കുളി കഴിഞ്ഞപ്പോൾ എന്തെനില്ലാത്ത

💬 Comments

View all comments