Chapter Title : കൗപീനക്കാരൻ 1 [Ztalinn]
ഞെട്ടിപ്പോയി. അത്ര വലിയ സൗകര്യങ്ങൾ അവിടെ
ഇല്ലെങ്കിലും പോവാനൊരു ഇടമില്ലാത്ത ഞാൻ അവിടെ നിൽക്കാൻ സമ്മതമറിയിച്ചു. ആ സ്ത്രീകളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പ്രതേകിച്ച് ആ പെൺകുട്ടിയിൽ.ആ പെൺകുട്ടിയെ കണ്ടാൽ എന്നെക്കാളും ഒന്നോ രണ്ടോ വയസ്സുകുറവ് തോന്നും. അമ്മയെ കണ്ടാൽ അധികം പ്രായം തോന്നിക്കില്ല. നന്നേ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞതാണെന്ന് തോന്നുന്നു.
അവർ സ്വയം പരിചയപ്പെടുത്തി തന്നു. മുതിർന്ന സ്ത്രീയുടെ പേര് സെമ്പകമെന്നും മറ്റേത് അവളുടെ മകൾ മല്ലി.അവരുടെ ഭർത്താവ് മല്ലിയുടെ ചെറുപ്പത്തിൽ മരിച്ചതാണെന്നും എന്നോട് പറഞ്ഞു.
മറ്റൊരു പ്രധാന കാര്യം സെമ്പകം പറഞ്ഞു തുടങ്ങി
"നിന്നോട് ഇനി ആര് ചോദിച്ചാലും എന്റെ അനിയൻ എന്ന് പറഞ്ഞാൽ മതി.നമ്മുടെ അച്ഛൻ രണ്ടാമത് വിവാഹം കഴിക്കുകയും അതിലുണ്ടായ മകനുമാണ് നീ. പേര് തമ്പി "
പുതിയൊരു മേൽവിലാസമായിരുന്നു അവർ എനിക്ക് വെച്ച് നീട്ടിയത്.പുതിയൊരു വ്യക്തിത്വവും.
"എന്തേ പേര് നിനക്ക് ഇഷ്ടമായില്ലേ?" ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
"എങ്കിൽ നീയ്യെന്നെ അക്ക എന്ന് വിളിക്ക് "
ഞാൻ മടിച്ചുക്കൊണ്ട് അക്ക എന്ന് വിളിച്ചു. അക്ക അപ്പോൾ സന്തോഷം കൊണ്ട് എന്നെ കെട്ടി പിടിച്ച് എൻ തമ്പി എന്ന് പറഞ്ഞുകൊണ്ട് കെട്ടിപിടിച്ച് കവിളിൽ ഒരു മുത്തം നൽകി.
ആദ്യമായി ഇങ്ങനെ ഒരു അനുഭവം ലഭിക്കുന്നതിഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി.
"എന്റെ അനിയൻ ഇനി ഒരിക്കലും കരയരുത് മോൻ ഒറ്റക്കല്ല ഞങ്ങളിനി നിന്നോടൊപ്പമുണ്ട്. നിനക്ക് എന്ത് വേണമെങ്കിലും ഞങ്ങളോട് പറയാം."
അക്ക എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
ഞാൻ സമ്മതമറിയിച്ചുകൊണ്ട് അതെ എന്ന് തലയാട്ടി. മല്ലി അപ്പോൾ മാമ്മ എന്ന്
💬 Comments
View all comments