0%

Chapter Title : കൗപീനക്കാരൻ 3 [Ztalinn]

Author : Ztalinn Read All Parts 613

നീ എന്റെ ഒപ്പം വാ "

ഞാൻ അവളെ നിർബന്ധിച്ചു. അവൾ ചെറിയൊരു പേടിയോടെ നിന്നു.

" വാ മല്ലി പേടിക്കാതെ ഞാൻ അല്ലേ വിളിക്കുന്നെ എന്റെ കൂടെ നിനക്ക് വരാൻ പറ്റില്ലേ. വായോ "

ഞാൻ മല്ലിയെ നിർബന്ധിച്ചു. മല്ലി അക്കയുടെ മുഖത്തേക്ക് നോക്കി.

"മാമ്മനല്ലേ വിളിക്കുന്നെ നീ കൂടെ പൊക്കോ "

അക്ക എന്നിൽ വിശ്വാസമുള്ളവേണം പറഞ്ഞു.

മല്ലി ഒരുങ്ങിയിറങ്ങി. ഞാനും മല്ലിയും അക്കയോട് യാത്ര പറഞ്ഞിറങ്ങി.

"പിന്നെ പോവുന്നതൊക്കെ കൊള്ളാം അധികം വൈകാതെ തന്നെ തിരിച്ച് വരണം"

"ഇല്ല.ഇരുട്ടുന്നതിന് മുന്നേ വരാം "ഞാൻ അക്കക്ക് ഉറപ്പ് നൽകി.

ഞങ്ങൾ അവിടെ നിന്നിറങ്ങി നടന്നു

മല്ലി എവിടെക്കെന്നറിയാതെ എന്നോടൊപ്പം നാടന്നു.

"നമ്മൾ എവിടെക്കാ പോവുന്നെ പറ മാമ്മ "

"നിന്നെ കൊല്ലാൻ "

"പോ മാമ്മ. കളിപ്പിക്കാതെ കാര്യം പറ"

"കിണുങ്ങാതെ നടക്ക് പെണ്ണേ. അവിടെത്തുമ്പോൾ നീ അറിയും എവിടെക്കാ വന്നതെന്ന്"

മല്ലി എവിടേക്കാണ് യാത്ര എന്നറിയാതെ എന്നോടൊപ്പം നടന്നു കൊണ്ടിരുന്നു.

ഞങ്ങൾ നടന്ന് ചന്തയിലെത്തി.

"ഹോ ഇവിടേക്ക് വരാനായിരുന്നോ. ഈ വെപ്രാളം.ഇങ്ങോട്ട് വരനെന്തിനാ ഇത്രയ്ക്ക് ഒരുങ്ങി കെട്ടിയത്"

"എന്റെ മല്ലി നമ്മൾ ഇവിടേക്കല്ല വന്നേ. ഇവിടെ നിന്ന് പോവാൻ പോകുന്നേയുള്ളു"

"പിന്നെ എവിടെക്കാ "

"നീ ഒന്ന് വന്നേ അവിടെത്തുമ്പോൾ നിനക്ക് മനസ്സിലാവും "

മല്ലി എവിടെക്കെന്നറിയാൻ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ഞാൻ അവളുടെ കൈയും പിടിച്ച്. ഒരു കുതിര വണ്ടിയിൽ കയറി. കുതിരക്കാരനോട് അടുത്ത പട്ടണത്തിലേക്ക് പോവാൻ ആവശ്യപ്പെട്ടു. അത്‌ എവിടെയെന്നറിയാതെ അവൾ എന്റെ മുഖത്തേക്ക് നോക്കി. മല്ലിക്ക് ചെറിയൊരു

💬 Comments

View all comments