കവിത [ഋഷി]
കവിത
Kavitha | Author : Rishi

ഞാനെന്നാണ് ആദ്യമായി മനോജിനേയും ഭാര്യ കവിതയേയും കണ്ടത്? ദിവസമോർമ്മയില്ല. ഓർമ്മയുള്ളത്...
അന്നു കാലത്ത് മഴ ചാറിയിരുന്നു. സ്ഥിരം മോർണിങ്ങ് വാക്ക് കം പതിഞ്ഞ ജോഗിംഗ് കഴിഞ്ഞ് ധൃതിയിൽ വീട്ടിലേക്കു നടക്കുവായിരുന്നു. എൻ്റെ വീട് ആ ചെറിയ കോളനിയുടെ ഏതാണ്ട് തുടക്കത്തിലാണ്. ഒരു റോഡു തിരിയുന്ന കോർണറിൽ. വീടിൻ്റെ അതിരിടുന്ന ഒരു കൊച്ചു റോഡിൻ്റെ അപ്രത്തുള്ള വീട് കുറച്ചു നാളായി ഒഴിഞ്ഞു കിടപ്പായിരുന്നു.
ഒരു ലോറി നിറയെ വീട്ടു സാധനങ്ങൾ. നീലയും ചുവപ്പും ഉടുപ്പിട്ട ചുമട്ടുതൊഴിലാളികൾ.. സാധനങ്ങൾ ഇറക്കാനുള്ള അൺലോഡിങ്ങ് കൂലിയുടെ സ്ഥിരം തർക്കം... വെളുത്തു കുള്ളനായ ചെറുപ്പക്കാരൻ... മുപ്പതു മുപ്പത്തഞ്ച് പ്രായം കണ്ടേക്കാം. ഘോരഘോരം തൊഴിലാളികളോടു വാദിക്കുന്നുണ്ട്. വീട്ടുകാരനാവും. ഞാൻ നടത്തം മെല്ലെയാക്കി..
തൊഴിലാളികളുണ്ടോ വിടുന്നു! വലിയ സാമ്പത്തിക വിദഗ്ദ്ധനെപ്പോലെ അവരുടെ നേതാവ് വിലക്കയറ്റം, ജീവിതസൂചിക, അവരുടെ കൂലി, ഭാവിയുടെ തീർച്ചയില്ലായ്മ... ഇങ്ങനെ കണക്കുകളും വാദങ്ങളും നിരത്തുന്നു. എനിക്കു ചിരി വന്നു. ഞാനൊരു വക്കീലാണ്. ഈ വാദപ്രതിവാദങ്ങൾ എൻ്റെ തൊഴിലാകുന്നു. ഇവനെ ജൂനിയറായി എടുത്താലോ?
അപ്പോഴൊരു വിളി! സാറേ! നോക്കിയപ്പോൾ മറ്റൊരു നേതാവാണ്. പെട്ടെന്നോർമ്മവന്നു. മൂന്നു വർഷം മുൻപ് ഞാനിവരുടെ യൂണിയനെ ഒരു തൊഴിൽക്കേസിൽ പ്രതിനിധീകരിച്ചിരുന്നു.. വാദി ഹൈക്കോർട്ടു വരെ പോയെങ്കിലും ഞങ്ങളാണ് ജയിച്ചത്. ഞാനന്ന് അവരിൽ നിന്നും വളരെ തുച്ഛമായ ഫീസാണീടാക്കിയത്. തൊഴിലപകടത്തിൽ നേരത്തേ പോയ അച്ഛൻ്റെയോർമ്മയ്ക്ക്.
ആഹാ! കുമാരനാണോ! ഞാൻ ചിരിച്ചു... എന്താണ് കാലത്തേ?
അതു സാറേ ഈ റേറ്റിൻ്റെ പ്രശ്നമാണ്... പുള്ളിയങ്ങോട്ടടുക്കുന്നില്ല...
കുമാരാ. കൊറച്ചൊന്നഡ്ജസ്റ്റു ചെയ്യെന്നേ. ഒന്നുമില്ലെങ്കിലും എൻ്റെ പുതിയ അയൽക്കാരല്ലേ! ഞാൻ കുമാരൻ്റെ തോളിൽ കൈ വെച്ചു. ഇതിനിടെ വിലപേശൽ നിശ്ശബ്ദമായിരുന്നു. വീട്ടുകാരൻ അകത്തേക്ക് പോയിരുന്നു. മാത്രമല്ല വൃത്തത്തിൻ്റെ വെളിയിൽ താഴ്ന്ന സ്വരത്തിൽ സംസാരിക്കുന്ന ഞങ്ങളുടെ നേർക്കു നോക്കി തൊഴിലാളികൾ എല്ലാവരും നിൽപ്പായിരുന്നു...
ശരി സാറേ.. കുമാരൻ ജൂനിയർ നേതാവിൻ്റെ അടുത്തേക്കു പോയി. അവർ തമ്മിലൊരു ചെറിയ ചർച്ചയ്ക്കു ശേഷം രണ്ടും കൂടെ ഇത്തിരി കുറഞ്ഞ റേറ്റു പറയാമെന്ന് തീരുമാനമായി. അപ്പോഴാണ് ഒരു സ്ത്രീ വെളിയിലേക്കു വന്നത്. ഒരയഞ്ഞ, നിറം കുറഞ്ഞ മാക്സിയും ഇരു നിറത്തിൽ എണ്ണമയമുള്ള മുഖവും എൻ്റെ കണ്ണിൽപ്പെട്ടു. അങ്ങനെ ആകർഷകമായി ഒന്നുമില്ല, ആ രൂപത്തിൽ..
ഒന്നൊഴിച്ചാൽ... സാമാന്യം നല്ല ഉയരമുണ്ട്. സാധാരണ നാട്ടിലെ സ്ത്രീകളേക്കാൾ. ചേട്ടൻ ഇപ്പോ വരും. കോളേജിൽ നിന്നും ഫോൺ വന്നതാണ്. അവർ മൊഴിഞ്ഞു. അടുത്ത അത്ഭുതം. ഇമ്പമുള്ള സ്വരം. ഒരു പതിനാറോ പതിനെട്ടോ മാത്രം പ്രായം കണ്ടേക്കാവുന്ന പെൺകുട്ടിയുടെ സ്വരം..
അപ്പഴേക്കും വീട്ടുകാരൻ വെളിയിൽ വന്നു. ആ സ്ത്രീയുടെ ചെവി വരെ മാത്രമേ അങ്ങേർക്ക് പൊക്കമുള്ളൂ.. നേതാക്കന്മാർ എന്തോ പറയുന്നതു കണ്ടു. ശരി! വീട്ടുകാരൻ ചാടി സമ്മതിക്കുകേം ചെയ്തു.... ഞാൻ മെല്ലെ നടന്നു നീങ്ങി...
മഴേം കൊണ്ടു നടന്നു അല്ലേ! വേഗമിങ്ങു വന്നൂടേ! ഭാര്യയാണ്. ലതിക. എൻ്റെയും എല്ലാരുടേയും ലതി! ഇനി പനി പിടിച്ചു കിടന്നാൽ എനിക്കു ജോലിയായില്ലേ! അവൾ മന്ദഹാസമൊളിപ്പിച്ചു വെച്ച് സാരിത്തലപ്പെടുത്ത് എൻ്റെ തല അമർത്തിത്തോർത്തി. വെളുത്തു മെലിഞ്ഞ ഭംഗിയുള്ള പെണ്ണാണ്
💬 Comments
View all comments