Chapter Title : കവിത [ഋഷി]
എന്നൊക്കെ വിളിച്ചു. പാവം വിനു കരഞ്ഞു.
ഞാനിതൊക്കെ കൊറേ കേട്ടതാണ് വിശ്വം. എന്നാലും എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ ഒച്ചയെടുത്തു... മനോജന്തം വിട്ടു പോയി. പിന്നെ വേഷം മാറി സ്ഥലം വിട്ടു. പാവം വിനുവിൻ്റെ മുഖം കഴുകിച്ച് ഒരു തരത്തിൽ അവനെ സ്ക്കൂൾ ബസ്സിൽ കേറ്റി വിട്ടു... ഇനി ആ ഒഴിഞ്ഞ വീട്ടിലിരുന്നാൽ വട്ടുപിടിക്കുമെന്നു തോന്നി. അതാ... അവൾ ആ വലിയ തിളങ്ങുന്ന കണ്ണുകൾ എൻ്റെ നേർക്കു തിരിച്ചു.
സാരമില്ലെടീ! ബാ നമുക്ക് നടക്കാൻ പോവാം. നിൻ്റെ കയ്യിൽ വാക്കിങ്ങ് ഷൂസുണ്ടോ?
ഇല്ല! വാങ്ങിയാലോ? അവൾ ചോദിച്ചു.
വേണ്ടടീ! ഒരു നിമിഷം. ഞാൻ പോയി അച്ചു മുറിയിൽ വെച്ചിരുന്ന ചുവന്നനിറത്തിലുള്ള കെഡ്സുമായി വന്നു. പിന്നെ ആങ്കിൾ സോക്സും. പാകമാവുമോന്ന് നോക്ക്.
ഷൂസ് അളവെടുത്തു വാങ്ങിയപോലുണ്ടായിരുന്നു. ഞാൻ പോയി ട്രാക്സിലേക്കു മാറി. വണ്ടിയെടുത്ത് അവളേം കൂട്ടി പാർക്കിലേക്കു വിട്ടു. ഇന്നലെ രാത്രിയിൽ മഴപെയ്തിരുന്നതു കൊണ്ട് ഈർപ്പവും തണുപ്പുമുള്ള കാറ്റ് കാറിൻ്റെ ചില്ലു താഴ്ത്തിയ ജനാലകളിൽക്കൂടി ഞങ്ങളെ തഴുകി. ഗിയറിലിരുന്ന എൻ്റെ കയ്യിൽ അവളുടെ കയ്യുടെ മൃദുസ്പർശം... ഞാനവളെ നോക്കി...
ആ വലിയ കണ്ണുകൾ എൻ്റെ നേർക്ക് തിരിഞ്ഞിരിക്കയായിരുന്നു! ഞാൻ പിന്നെയും റോഡിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാലും അവളുടെ നോട്ടത്തിൻ്റെ നേരിയ ചൂട് ഞാനറിയുന്നുണ്ടായിരുന്നു!
വിശ്വം. ആ മഞ്ഞുപെയ്യുന്ന പോലുള്ള നനുത്ത സ്വരം. വിരലുകളിറുകി... ഊം? ഞാൻ മൂളി... വിശ്വം! സ്വരമിത്തിരി ഉയർന്നു. നഖങ്ങൾ തൊലിപ്പുറത്തു മെല്ലെയമർന്നു...
ന്താടീ? ഞാൻ ചോദിച്ചു.
എന്നെ നോക്ക്! ആജ്ഞ!
നിന്നെ മൊത്തം നോക്കുന്നതിന് ഒരു വിരോധവുമില്ലടീ! പക്ഷേ വണ്ടി വല്ലോടത്തും ചെന്നിടിക്കും! ഹഹഹ... എൻ്റെ വളിച്ച ഫലിതം ഞാൻ തന്നെ ആസ്വദിച്ചു!
ദൈവമേ! ഇങ്ങേരുടെ ഇത്തരം തമാശ കേൾക്കാൻ ഞാനെന്തു തെറ്റാണ് ചെയ്തത്! അവളുടെ ആത്മഗതം! പിന്നേ... എന്നെയങ്ങനെ മൊത്തമൊന്നും നോക്കണ്ട! അവളുടെ നഖങ്ങളിപ്പോൾ കൂടുതലിറുകി. ആഹ്! ഞാൻ വിളിച്ചുപോയി!
അച്ചോടാ കുട്ടാ! നൊന്തോ? പൂവുപോലെയുള്ള വിരൽത്തുമ്പുകൾ അതാ കയ്യിൽ തഴുകുന്നു! സത്യം പറഞ്ഞാൽ കോരിത്തരിച്ചുപോയി... വണ്ടി പാളാതെ നോക്കിയത് ഇത്തിരി കഷ്ട്ടപ്പെട്ടാണ്! മൂന്നാലു മിനിറ്റിൽ പാർക്കെത്തും...
നമുക്ക് ബീച്ചിലേക്കു പോയാലോ? ഇന്ന് വെയിലില്ല. ഞാൻ പറഞ്ഞു. അവിടെ കാറ്റുമുണ്ട്, കാറ്റാടി മരങ്ങളുമുണ്ട് നടപ്പാതയുമുണ്ട് തണലുമുണ്ട്....
അവളുടെ കണ്ണുകൾ തിളങ്ങി. ശരി ബോസ്! ചിരി കാണാൻ എന്തു ഭംഗി! നുണക്കുഴിയുടെ എത്തിനോട്ടം! ഒരു പതിനഞ്ചു മിനിറ്റൂടെ. ആ സമയം മൊത്തം അവളുടെ വിരലുകളെൻ്റെ കൈപ്പത്തിയുടെ മേൽഭാഗത്തും, മണിക്കണ്ടത്തിലും
💬 Comments
View all comments