Chapter Title : കവിത [ഋഷി]
അന്നാണേല് സീമേച്ചിക്ക് എന്നേക്കാളും ഇത്തിരി പൊക്കമുണ്ടായിരുന്നു. അതിനും വേണ്ടി ഗോപിച്ചേട്ടൻ കുള്ളനായിരുന്നു. എന്നാല് ചക്കരേമീച്ചേം പോലെ ഒട്ടി നടന്ന മിഥുനങ്ങളുമായിരുന്നു അവർ!
ഡാ. ഞാൻ നിൻ്റെ കോളേജിൽ ചെന്നിരുന്നു. ടീസി വാങ്ങിച്ചാല് അവര് അറ്റൻ്റൻസ് പ്രശ്നമാക്കുകേല. ഒരു ദിവസം ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഗോപിയേട്ടൻ പറഞ്ഞു.
അങ്ങിനെയാണ് പുതിയ കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചറിന് ചേർന്നത്. ഏതായാലും പഠിത്തത്തിൽ ശ്രദ്ധിച്ചു തുടങ്ങി. മെല്ലെ ജീവിതം ഒരു ട്രാക്കിലായി... രണ്ടാമത്തെ വർഷം തുടങ്ങി...
വിശ്വം. ഒരു ശനിയാഴ്ച്ച ഗോപിയേട്ടൻ ബ്രേക്ക്ഫാസ്റ്റിന് ഞങ്ങളൊത്തു കൂടിയപ്പോൾ ഒരു വിഷയമെടുത്തിട്ടു. ഡിഗ്രി രണ്ടു വർഷത്തിനകം നീ കംപ്ലീറ്റു ചെയ്യും. അതു കഴിഞ്ഞ് എന്തേലും പ്ലാനുണ്ടോടാ?
ഞാനൊന്ന് ചാരിയിരുന്നു. എനിക്കങ്ങനെ പ്ലാനൊന്നുമില്ല ഗോപിയേട്ടാ..
ശരി. നീയൊന്നാലോചിക്ക്. ഏതെങ്കിലും ഭാഷ പഠിക്കുന്നത് അതുപയോഗിക്കാനാണ്... ഗോപിയേട്ടൻ പോയി. എൻ്റെ മനസ്സിൽ ഒരു വിത്തിട്ടുകൊണ്ട്.
ഞാനാ വീട്ടിൽ നന്നായി ഇഴുകിച്ചേർന്നിരുന്നു. ഇതെൻ്റെ വീടാണ്... എൻ്റെ ഉറ്റവരാണ്... എനിക്കിപ്പോൾ ആരെയും തല്ലണമെന്നോ.. എന്തേലും പ്രശ്നമുണ്ടാക്കണമെന്നോ ഇല്ല... ഒപ്പം എന്നെ മനസ്സിലാക്കുന്ന... സ്നേഹം പകർന്നു തരുന്ന സ്ത്രീ... എൻ്റെ സീമേച്ചിയുമുണ്ട്..
മോനേ. ഞങ്ങള് ഗോപിയേട്ടൻ്റെ കൊലീഗിൻ്റെ മോൾടെ കല്ല്യാണം കൂടാൻ മീററ്റിലേക്ക് പോവാണ്. അടുത്താഴ്ച്ച. പിന്നെ ഒരു കുളു മണാലി ട്രിപ്പൊക്കെ പ്ലാൻ ചെയ്തിട്ടൊണ്ട്. നീയും വരണം. സീമേച്ചി ഒരു നാൾ അത്താഴം കഴിക്കുമ്പോൾ പറഞ്ഞു.
എൻ്റേച്ചീ! ഞാനെങ്ങുമില്ല. ഞാനൊഴിഞ്ഞു...
കണ്ടില്ലേ ഗോപിയേട്ടാ! ഇവനോടൊന്നു പറയെന്നേ! ചേച്ചി അപേക്ഷിച്ചു.
ഗോപിയേട്ടൻ ചിരിച്ചു. ഡീ! നമ്മള് പ്രായമായവരുടെ കൂട്ടത്തിൽ അവനു ബോറഡിക്കുമെന്നേ!
അവൻ്റെ ആഹാരം! എന്തു ചെയ്യും ഏട്ടാ? ദാ സീമേച്ചി പിന്നേം ടെൻഷനടിക്കുന്നു!
ഞാനെണീറ്റ് കൈ കഴുകി. കസേരയിലിരുന്ന സീമേച്ചിയെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് ആ തുടുത്ത കവിളത്തൊരുമ്മ കൊടുത്തു. ചേച്ചി മന്ദഹസിച്ചു. ഈ ചെക്കൻ!
അപ്പോഴാരാണ് വിശ്വം വിശ്വത്തിനെ ഇന്നു കാണുന്ന വിശ്വമാക്കിയത്? കവിത മുന്നോട്ടാഞ്ഞിരുന്നു.
അതിലൊരാൾ ഈ സ്ത്രീയാണെടീ. ഞാൻ ചിരിച്ചു. എന്നെങ്കിലും ബാക്കി നിന്നോടു ഷെയർ ചെയ്യാം. ലതികയോടും ഇത്രയേ പറഞ്ഞിട്ടുള്ളൂ!
ശരി. ഏതായാലും ചേച്ചിയെക്കണ്ടാൽ ഞാൻ തൊഴും. ഈ മനുഷ്യനെ കണ്ടുമുട്ടിയല്ലോ! അതിന്! അവൾ പിന്നെയും മനോഹരമായി ചിരിച്ചു. അവളെണീറ്റു.
💬 Comments
View all comments