0%

Chapter Title : കവിത [ഋഷി]

Author : ഋഷി Read All Parts 2030

കടന്നു. അവൾ ഇതൊക്കെ സ്വാഭാവികമായി കൈകാര്യം ചെയ്തോളും. അവൾ മനോഹരമായി പുഞ്ചിരിച്ചു. ചെറുപ്പക്കാരൻ്റെ കണ്ണുകൾ ഇത്തിരി തിളങ്ങി. ആരായാലും ഇഷ്ട്ടപ്പെടുന്ന സൗന്ദര്യമാണ് ലതിയ്ക്ക്. ചിരിക്കുമ്പോൾ അഴകിരട്ടിക്കും.

വരൂ! ഞങ്ങളകത്തേക്കു കടന്നു. മൂന്നാലു സോഫകൾ മാത്രം. ഇപ്പോ മാറിയേ ഉള്ളൂ. ഇനി ഇതൊക്കെയൊന്നോർഗനൈസു ചെയ്യണം. അയാൾ ഉള്ളിലേക്കു മറഞ്ഞു. ഞങ്ങൾക്ക് ഇരിക്കാനുള്ള ക്ഷണമില്ലെങ്കിലും അവിടെയിരുന്നു!

അകത്തു നിന്നും കുള്ളൻ വീട്ടുകാരനും കാലത്തു കണ്ട ഉയരമുള്ള സ്ത്രീയും വന്നു. അവൾ മുടി അലക്ഷ്യമായി കെട്ടിവെച്ചിരുന്നു. ലതിയെക്കണ്ടപ്പോൾ അവൾ മുഖം തുടച്ചു. ആകൃതിയൊത്ത മൂക്കും തരക്കേടില്ലാത്ത കണ്ണുകളും... എന്നാൽ എന്തെങ്കിലും ഭംഗി ആ മുഖത്തുണ്ടായിരുന്നത് ഏതോ വല്ലായ്മയും കണ്ണുളിൽ തെളിഞ്ഞ പരിഭ്രമവും മായ്ച്ചു കളഞ്ഞിരുന്നു...

എൻ്റെ പേര് മനോജ്. ഞാനിവിടെ യൂണിവേർസിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറാണ്. കുള്ളൻ സോഫയിലിരുന്നു. താരതമ്യേന ചെറിയ പ്രായത്തിൽ പ്രൊഫസറായതിൻ്റെ ഒരഭിമാനം ആ വാക്കുകളിൽ നിഴലിച്ചിരുന്നോ? കൊല്ലത്തുനിന്നും ട്രാൻസ്ഫർ വിത്ത് പ്രൊമോഷൻ. ആ നെഞ്ചിത്തിരി വിരിഞ്ഞു! ഉള്ളിൽ ചിരി പൊട്ടി... പാവം ആ സ്ത്രീ സോഫയിലൊന്നുമിരിക്കാതെ വശത്ത് നില്പായിരുന്നു...

മോൾടെ പേരെന്താ? ലതി ചിരിച്ചുകൊണ്ടു ചോദിച്ചു. ഞങ്ങൾ രണ്ടുപേരും ഒരേ പ്രായക്കാരാണ്. അൻപത്തിരണ്ട്. ഒരു മുപ്പതു വയസ്സിനു താഴെയുള്ള ഏതു പെണ്ണും അവളുടെ മോളാണ്!

കവിത. ആ ഇമ്പമുള്ള സ്വരം വീണ്ടും. ലതിയെ നോക്കി അവൾ പുഞ്ചിരിച്ചു. ചിരിക്കുമ്പോൾ ആ മുഖമാകെ മാറുന്നത് ഞാനത്ഭുതത്തോടെയാണ് കണ്ടത്! എവിടെനിന്നോ ജീവനും തുടുപ്പും അഴകും ആ മുഖത്തും കണ്ണുകളിലും ചേക്കേറുന്നു!

ലതിയെണീറ്റ് കവിതയുടെ കരം കവർന്ന് പിടിച്ചടുത്തിരുത്തി. കൊണ്ടുവന്ന പുതിയ തളിക കൊടുത്തു... കവിത... നല്ല പേര്! അർച്ചനയ്ക്ക് ഈ പേരിടാരുന്നു അല്ലേ വിശ്വം? അവളെൻ്റെ നേർക്കു തിരിഞ്ഞു. ഞാൻ മന്ദഹസിച്ചു... ലതി പതിവുപോലെ വളരെ സൗമ്യമായി കാര്യങ്ങൾ നിയന്ത്രണത്തിലാക്കി.

ഞങ്ങൾക്ക് രണ്ടു പെൺപിള്ളേരാണ്. രണ്ടും ഞങ്ങടെ കൂടെയില്ല. ലതി പറഞ്ഞു...

ഒരു മോനാണ്. ഇന്നലെ സ്ക്കൂളിൽ ചേർത്തു. രണ്ടിലാണ്. കവിത താഴ്ന്ന സ്വരത്തിൽപ്പറഞ്ഞു. ഈ സമയമെല്ലാം നമ്മടെ കുള്ളൻ മനോജ് ഇരുന്നു ഞെളിപിരി കൊള്ളുന്നത് പാർശ്വവീക്ഷണത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. (എന്താണെന്നറിയില്ല ഒരു ചെറിയ ഇഷ്മിടല്ലായ്മ എനിക്കു പുള്ളിയോടു തോന്നിയിരുന്നു എന്നത് സത്യമാണ്).

ഒടുക്കം മനോജിടപെട്ടു! ഇവൾ ഹൗസ് വൈഫാണ്.. സ്വരത്തിൽ ഇത്തിരി പുച്ഛം കലർന്നിരുന്നോ? ഇവിടത്തെ.... സ്ക്കൂളിലാണ് വിനുവിനെ ചേർത്തത്. (ഒരു കഴുത്തറപ്പൻ സ്ക്കൂൾ!) എനിക്ക് നാളെത്തന്നെ ജോയിൻ ചെയ്യണം.

ശരി... ഞങ്ങൾ നിങ്ങളുടെ സമയം ഇനിയും മെനക്കെടുത്തുന്നില്ല. എപ്പോൾ വേണമെങ്കിലും കാണാമല്ലോ! ഞാനെണീറ്റു.

💬 Comments

View all comments