Chapter Title : കവിത [ഋഷി]
ഒപ്പം ലതിയും...
ആ... കാലത്ത് ലോഡിറക്കാൻ അവന്മാര് അന്യായ കൂലിയാ ചോദിച്ചത്. പറ്റത്തില്ലെന്ന് ഞാൻ വെട്ടിത്തുറന്നു പറഞ്ഞു. പിന്നവര് വഴിക്കു വന്നു. മനോജ് പിന്നെയും നെഞ്ചു മുന്നോട്ടു തള്ളി. ലതി എന്നെയൊന്ന് ഇടം കണ്ണിട്ടു നോക്കി.
മോള് സൗകര്യം കിട്ടുമ്പോഴൊക്കെ അങ്ങോട്ടു വരണം കേട്ടോ. ലതി കവിതയുടെ തോളിലൊന്നമർത്തിയിട്ടു പറഞ്ഞു.. അവൾ തലയാട്ടി.
മഴ തോർന്നിരുന്നു. എന്നാലും മേഘങ്ങളുണ്ട്. വെയിലില്ല. ഞങ്ങൾ വെറുതേ കോളനിയിലൂടെ നടന്നു. ഇച്ചിരെ തലക്കനമൊണ്ടോ നമ്മടെ പുതിയ അയൽവാസിയ്ക്ക്? ലതി ചോദിച്ചു. ആ... കാണാൻ പോണ പൂരം പറഞ്ഞറിയിക്കണോ? ഞാൻ ചിരിച്ചു.
ആ പെണ്ണൊരു പാവാണെന്നു തോന്നുന്നു! അയാള് ഡോമിനേറ്റു ചെയ്തിട്ടിരിക്കുവാ! ലതി പറഞ്ഞു. ആ... മിണ്ടാപ്പൂച്ച കലമൊടയ്ക്കും എന്നല്ലേ! ഞാൻ പിന്നെയും ചിരിച്ചു.
ദേ! ഒരു മാതിരി! അവളെൻ്റെ കൈത്തണ്ടയിൽ അമർത്തിപ്പിച്ചി. എന്തു പറഞ്ഞാലും തറുതല!ആഹ്! താടകേ! തൊലിയെടുത്തല്ലോ! ഞാൻ നുള്ളുകൊണ്ടയിടം തിരുമ്മി...
കണക്കായിപ്പോയി! അവൾ എൻ്റെ കൈത്തണ്ടയിൽ കൈ കോർത്തു.
അതല്ലെടീ! സാധാരണ ഞാനെടുത്തു ചാടുമ്പം നീയല്ലേ പറയാറ്... കുറച്ചു കാത്തിരിക്ക്... പെട്ടെന്നങ്ങനെ ആരേം പറ്റി അഭിപ്രായമൊണ്ടാക്കരുത്... പിന്നിന്നെന്തു പറ്റി?
എടാ അത്... അവളൊന്നാലോചിച്ചു. സത്യമാണ്. എന്നാലും ആ പാവം പെണ്ണിനോടുള്ള അയാളുടെ പെരുമാറ്റം കണ്ടില്ലേ! എനിക്കൊട്ടും പിടിച്ചില്ല. ഞാനും അതു നോട്ടു ചെയ്താരുന്നു. ചെലപ്പം വല്ല സൗന്ദര്യപ്പെണക്കവും ആയിരിക്കും.... ഞാൻ പറഞ്ഞു.
ആ... ആണെങ്കിൽ അവർക്കു കൊള്ളാം... അവൾ പിന്നെ ആ കാര്യമെടുത്തിട്ടില്ല.
ഞങ്ങൾ അടുത്ത ദിവസങ്ങളിൽ വളരെ ബിസിയായിരുന്നു. ലതിയുടെ വിസ വന്നു. ടിക്കറ്റ് ബുക്കിങ്ങ്, പാക്കിങ്ങ്, അച്ചാറുണ്ടാക്കൽ, ഉപ്പേരി വറുക്കൽ... വീട്ടിൽ ആകെ ബഹളം. ഒപ്പം ലതിയുടെ ബുക്ക് ക്ലബ്ബ്, ആശുപത്രി വോളൻ്റിയർമാരുടെ കൂട്ടായ്മ.... അങ്ങനെ....
എൻ്റെ കാര്യമെടുത്താല് കോടതീല് മാറ്റിവെച്ചിരുന്ന രണ്ടു കേസുകൾ ദീർഘകാലം അവധീലായിരുന്ന അഡീഷണൽ ജഡ്ജി ചേർന്നതു കൊണ്ട് വീണ്ടും ലൈവായി. പിന്നെയതിൻ്റെ ഡോക്കുമെൻ്റുകൾ.... ഇതിനിടെ സ്ഥിരം സ്റ്റെനോ അമ്മയ്ക്കു സുഖമില്ലാത്തതു കൊണ്ട് ഇവിടം വിട്ടു നാട്ടിലേക്കു മാറി... പിന്നൊരു ടെംപിനെ വെച്ചു മാനേജ് ചെയ്യാനുള്ള ശ്രമം... ബീ പി കൂട്ടാമെന്നല്ലാതെ ഒരു ഗുണവുമില്ല!
ലതിയ്ക്കു പോവാൻ ഒരാഴ്ച്ച ബാക്കി. വൈകുന്നേരം ഞാൻ വന്നപ്പോൾ വീട്ടിൽ നിന്നുമൊരാൾ ഇറങ്ങിപ്പോവുന്നു. വണ്ടീൽ നിന്നുമിറങ്ങിയപ്പോൾ കാണാനില്ല.
എടീ ആരാ ഇപ്പമങ്ങോട്ടു പോയത്? ഷൂ അഴിക്കുന്നതിനിടെ അങ്ങോട്ടു വന്ന ലതിയോട് ഞാൻ തിരക്കി.
അത് കവിതയല്ലേ! ലതി ചിരിച്ചു. നീയീ കാറോടിക്കുമ്പം ചുറ്റുപാടൊന്നും നോക്കുകേലേ? ഡീ! ഞാൻ പറഞ്ഞു. തിരിയുമ്പം
💬 Comments
View all comments