Chapter Title : കവിത [ഋഷി]
അവളെൻ്റെ തുടയ്ക്കമർത്തി നുള്ളി... ആഹ്! എന്നാ വേദനയായിരുന്നു! കാറിൻ്റെ ഡോറു തുറന്നവൾ അകത്തേക്കോടി. ഞാൻ ചിരിച്ചുകൊണ്ട് ഓഫീസ് മുറിയിലേക്കും!
ഓഫീസിനുള്ളിൽ ഞങ്ങൾ കൃത്യമായും ഫോർമലായി പെരുമാറി. എന്നും ഞാനവളെ പിക്കു ചെയ്യും. പിന്നെ ഏറെ വൈകില്ലെങ്കിൽ ഡ്രോപ്പും ചെയ്യും. കാറിനുള്ളിൽ ഞങ്ങൾക്ക് പരസ്പരം തൊടാതിരിക്കാൻ ആവുമായിരുന്നില്ല. എൻ്റെ ഭക്ഷണം മുഴുവനും പ്രാതൽ, ഉച്ച, അത്താഴം... മൊത്തം അവൾ വെച്ചു വിളമ്പി. നാലഞ്ചു ദിവസം അങ്ങനെയങ്ങ് പോയിക്കിട്ടി. പിന്നെ കേസുകളുടേയും കോടതികളിലെ ഹിയറിങ്ങുകളുടേയും ഘോഷയാത്രയായിരുന്നു.
രണ്ടു ദിവസം കവിത ഓട്ടോയിലാണ് വീട്ടിലേക്കു പോയത്. ഞാനാണേല് വീട്ടിലെത്തുന്നത് എട്ടൊമ്പതു മണി കഴിഞ്ഞിട്ടും. ആകപ്പാടെ കാമുകീ കാമുകന്മാർക്കു കിട്ടിയിരുന്ന സമയം ഡ്രൈവു ചെയ്യുമ്പോഴും പിന്നെ കാലത്തേ സ്ഥിരമുള്ള നടക്കാൻ പോവുമ്പഴുമായിരുന്നു. അവളെന്നും അതിരാവിലെ എണീറ്റ് വിനുവിൻ്റെ ടിഫിനും അവളുടെ ലഞ്ചും റഡിയാക്കി ചെക്കനേം വിളിച്ചെണീപ്പിച്ചാണ് നടക്കാൻ കൃത്യസമയത്ത് ഹാജരാവുന്നത്! ശരിക്കും പെണ്ണുങ്ങളുടെ ജീവിതം ത്യാഗം നിറഞ്ഞതാകുന്നു!
ഇതിനിടെ തമാശയെന്തെന്നാൽ... ലതിക എന്നുമെന്നെ വിളിച്ച് ഗുണദോഷിക്കുന്നു! വൈകുന്നേരം ഞാനൊരു പെഗ്ഗൊഴിക്കണ സമയം കൃത്യമായി അവളുടെ വിളി വരും! അവടെ അപ്പോൾ കാലത്ത് ഒൻപതോ പത്തോ സമയമാണ്!
ന്താടാ നീ എൻ്റെ കവിതമോളെ വീട്ടിലേക്കു വിളിക്കാത്തേ? അവളൊരു പെണ്ണല്ലേ! ഇത്രേം നാളിനു ശേഷം അവൾക്കു കിട്ടിയ...ഇഷ്ട്ടപ്പെട്ട ഒരാങ്കുട്യല്ലേടാ നിയ്യ്!
ഡീ! നീയൊരു ഭാര്യയാണോടീ! ഞാൻ ഒരിറക്ക് വിസ്ക്കി അകത്താക്കീട്ട് ചിരിച്ചു. ഞാനെത്രയോ ഡീവോർസ് കേസുകൾ കൈകാര്യം ചെയ്തിരിക്കുന്നു! ന്നാല് നിന്നെപ്പോലെ കെട്ട്യോനു കൂട്ടിക്കൊടുക്കണ ഫാര്യേനേ ഇപ്പഴാടീ കണ്ടത്!
അവളുടെ പൊട്ടിച്ചിരി ആയിരക്കണക്കിനു കിലോമീറ്ററുകൾ ദൂരെ നിന്നും മണിനാദം പോലെയൊഴുകി വന്നു. എടാ വക്കീലു ചെക്കാ! നീയിനി എന്തൊക്കെ കാണാൻ കിടക്കുന്നു! ദേ പിന്നെയുമവളുടെ കൊല്ലുന്ന ചിരി! ശരി ശരി! ഞാനൊന്നു റിലാക്സാവട്ടേടീ! ഡ്രിങ്കൊന്നൂടെ മൊത്തിക്കൊണ്ട് ഞാൻ പറഞ്ഞു. ഡാ! രണ്ടര, അല്ലേല് മൂന്നു ലാർജ്. അതു മതീട്ടോ! ഇതെല്ലാം ഞാനങ്ങ് വരണവരെ. പിന്നെ ഞാൻ കണ്ട്രോളു ചെയ്തോളാം! അവളുടെ ഭീഷണി!
നീയവിടങ്ങു കൂടിക്കോടീ. തിരികെ വരാൻ ധൃതി കൂട്ടണ്ട. ഞാൻ പിന്നേം ചിരിച്ചു.
അയ്യട! ചെക്കൻ്റെയൊരു പൂതി! ഏറിയാല് ഇനി മൂന്നാഴ്ച്ച. അതിനു മുന്നേ ഞാനങ്ങെത്തും.
💬 Comments
View all comments