Chapter Title : കവിത [ഋഷി]
ഒരു ചവുണ്ട നിറത്തിലുള്ള ചുരീദാർ. ഒരു പ്രസരിപ്പില്ലാത്ത മുഖം. അവളൊന്നു ചിരിക്കാൻ ശ്രമിച്ചു. ഇവളെങ്ങനെയാണ് ഒരോഫീസിൽ ജോലിചെയ്തിരുന്നത്? കവിത ഇരിക്കൂ. ഞാൻ പറഞ്ഞു. അവൾ എൻ്റെ എതിരേയുള്ള കസേരയിലിരുന്നു. അവളുടെ പിന്നിൽ നിന്നും ചെക്കനെന്നെ നാണിച്ചു നോക്കി. ലതി എൻ്റെയടുത്തിരുന്നു.
അപ്പോൾ കവിത. ഞാൻ മുന്നോട്ടാഞ്ഞു. വീട്ടിൽ ലാപ്പ്ടോപ്പുണ്ടോ? ഉണ്ട്. പക്ഷേ മനോജിൻ്റെയാണ്. അവൾ ആ ഇമ്പമുള്ള സ്വരത്തിൽ പതുക്കെപ്പറഞ്ഞു... അപ്പോൾ ആദ്യത്തെ ഒന്നുരണ്ടു ദിവസം ഇവിടെ എൻ്റെ വീട്ടിലെ ഓഫീസിൽ വർക്കു ചെയ്യൂ. നാളെ ഒരൊമ്പതിനു വന്നാല് ഡിക്റ്റേഷൻ തരാം.
ഒരു പെറ്റീഷൻ. പിന്നെ ബാക്കി വേണ്ടത് ഡിക്റ്റാഫോണിൽ ഇന്നലെ റെക്കോർഡു ചെയ്തിട്ടുണ്ട്. വിൽപ്പത്രങ്ങളാണ്. അപ്പോ അതെല്ലാം ഇവിടത്തെ ഡെസ്ക്ടോപ്പിൽ ടൈപ്പു ചെയ്താൽ മതി. പിന്നെ... ടേംസ്...
അത് ഞാൻ ചേച്ചിയോട്... കവിത ഇത്തിരി മടിയോടെ പറഞ്ഞു...
മോളേ! ലതി ഇടപെട്ടു. എൻ്റെ പണി കഴിഞ്ഞു. വിശ്വത്തിന് ഒരു നല്ല സ്റ്റെനോ ടൈപ്പിസ്റ്റു വേണം. നിനക്കതിനു കഴിയും എന്നെനിക്കു തോന്നി. ഇനിയെല്ലാം നിങ്ങളു തമ്മിൽ തീരുമാനിച്ചാൽ മതി. പിന്നെ... അവൾ കവിതയുടെ കവിളിൽ തലോടി. ഇവൻ നിന്നെ ഒരിക്കലും ചൂഷണം ചെയ്യില്ല. അതെനിക്കറിയാം. ഹീ വിൽ ഗിവ് യൂ ഫെയർ വേജസ്... അവൾ സ്ഥലം വിട്ടു.
ശരി. നമുക്കെല്ലാം കവിതയുടെ ഔട്ട്പുട്ട് നോക്കീട്ടു തീരുമാനിക്കാം. ഓക്കേ! അപ്പോൾ നാളെക്കാലത്ത് കാണാം. അവരെണീറ്റു.
ആ.. നീയവിടെ നിന്നേ! ഞാൻ ചെക്കൻ്റെ വിരലിൽ തൊട്ടു. അവൻ ഷോക്കടിച്ചപോലെ വിറച്ചു. വിനു. അല്ലേ? ഉം.. അവൻ തലയാട്ടി.
ശരി. നമുക്കൊന്നു നടന്നിട്ടു വരാം. ഞാനെൻ്റെ കൈ നീട്ടി. അവനമ്മയെ നോക്കി. അവൾ തലയാട്ടി...
ഞങ്ങൾ... ഞാനും വിനുവും കോളനിയിലെ വഴികളിലൂടെ നടന്നു. അതിരിൽ അപ്പോഴും നിലനിന്നിരുന്ന വയലിലേക്ക് അവനേം കൊണ്ടു ഞാൻ മെല്ലെ നടന്നു. എപ്പൊഴോ എൻ്റെ ചെറുവിരലിൽ അവൻ്റെ വിരലുകൾ ചുറ്റിയിരുന്നു... ഞങ്ങളൊന്നും മിണ്ടിയില്ല... അവിടെ ഒരു കലുങ്കിൽ ഞങ്ങളിരുന്നു...
സൂര്യൻ അസ്തമിച്ചേയുള്ളൂ... അപ്പോഴും ഇരുട്ടു വീണിട്ടില്ലായിരുന്നു...
നിൻ്റെ സ്ക്കൂളെങ്ങിനെ? അങ്കിൾ... ഫസ്റ്റ് ലുക്ക്. എനിക്കിഷ്ട്ടമായി. എന്നാലും അറിഞ്ഞൂടാ...
സാരമില്ലടാ മോനേ... യൂ വിൽ ബി ഓക്കേ. അവനെന്നോടു ചേർന്നിരുന്നു. യൂ സ്റ്റിക്ക് ഓൺ...
ഞങ്ങൾ ഇരുട്ടു വീഴും വരെ അവിടെയിരുന്നു. പിന്നെ അവനെ കവിതയെ ഏൽപ്പിച്ചിട്ട് ഞാനെൻ്റെ മാളത്തിലേക്കു വിട്ടു.
കവിത കൃത്യം ഒൻപതിനു വീട്ടിൽ ഹാജരായി. മേക്കപ്പൊന്നുമില്ല. അയഞ്ഞ കുർത്ത. എന്നാലും ഇന്നിത്തിരി വർണ്ണശബളമായിരുന്നു. ബോട്ടംസ് ഒരു കറുത്ത ലെഗ്ഗിൻസ്...
💬 Comments
View all comments