Chapter Title : കീചകാ ഐ വിൽ കിൽ യൂ [ആൽബി]
ആൻഡ് ലൗലിയും ഡെനിം സ്പ്രേയും അടിച്ചു അത്യധികം ഉല്ലാസത്തോടെ തന്റെ മേക്കപ്പ് തുടർന്നു.പെട്ടെന്ന് കണ്ണാടിയിൽ പ്രതിഫലിച്ച മനോരമ കലണ്ടറിൽ ശ്രദ്ധിച്ച പാഞ്ചാലി ഞെട്ടിപ്പോയി. ഈശ്വരാ......ഡിസംബർ 31-ഇന്നത്തെ കൊണ്ട് വാടകവീട്ടിലെ താമസം മതിയാക്കണം.നാളെ മുതൽ അജ്ഞാതവാസം ആണല്ലോ.?? യുധിയേട്ടന് ഇതൊന്നും ഓർമയില്ല.അർജുനനാണെങ്കിൽ എക്സർസൈസിലും ജിംനേഷ്യത്തിൽ പോകുന്നതിലും ആണ് താല്പര്യം.തന്റെ എല്ലാമെല്ലാമായ ഭീമേട്ടൻ ആണെങ്കിലോ ടിവിയിൽ ഗുസ്തി കണ്ടു രസിക്കലും.നകുലനും സഹദേവനും ആണെങ്കിലോ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം കുട്ടിയും കോലും കളിച്ചുനടക്കുന്നു.ഇവർക്കൊന്നും അജ്ഞാതവാസത്തിന് താൽപ്പര്യം ഇല്ലെങ്കിൽ ദുഷ്ടനായ ദുര്യോധനന്റെ മുൻപിൽ നാണംകെടും. പാഞ്ചാലി പരിതപിച്ചു.
ഉടൻതന്നെ പാഞ്ചാലി എല്ലാവരെയും വിളിച്ചു വിവരം ധരിപ്പിച്ചു.ഒരു ദിവസം കൊണ്ട് എങ്ങനെ ഒളിത്താവളം കണ്ടുപിടിക്കും.അവസാനം നമ്മുക്കൊരു ഇന്നോവ വിളിച്ചാൽ അതിൽ കയറി നാളെ വെളുപ്പിന് വിരാടരാജ്യത്ത് എത്തിച്ചേരാൻ സാധിക്കും എന്ന് യുധിഷ്‌ഠിരൻ പറഞ്ഞു.നടന്നുപോകാനാണ് താല്പര്യം എങ്കിലും അവസാനം ഭീമനും സമ്മതിച്ചു. വിരാടരാജ്യത്തേക്കുള്ള യാത്രാമദ്ധ്യേ അവർ ഒരു തട്ടുകടയിൽ ചായ കുടിക്കാൻ നിർത്തി. ഭീമന്റെ അസഹനീയമായ വിശപ്പായിരുന്നു കാരണം.പക്ഷെ ഭീമൻ നിരാശനായി. തട്ടുകടക്കാരൻ വെള്ളമടിച്ചു ഓഫായി കിടക്കുന്നു.ചേട്ടാ രണ്ടു ചായ തരുമോ എന്ന് യുധിഷ്‌ഠിരൻ ചോദിച്ചപ്പോൾ, ന്യൂഇയർ പ്രമാണിച്ചു കട അവധിയാണെന്ന് പറഞ്ഞു.നിരാശയോടെ അവർ യാത്ര തുടർന്നു.പുലർച്ചെ കൃത്യം അഞ്ചു മണിക്ക് ആവർ വിരാടരാജ്യത്തെത്തി.
പക്ഷെ ഇതിനകം വിരാടരാജാവ് തന്റെ സ്വന്തം പത്രമായ ഇന്ത്യൻ എക്സ്പ്രസ്സിൽ വീട്ടുജോലിക്ക് ആറുപേരെ ആവശ്യമുണ്ടെന്ന് പരസ്യം ചെയ്തിരുന്നു. രാവിലെ പത്രം വായിക്കുന്ന ശീലം അര്ജുനന് ഉണ്ടായിരുന്നതിനാൽ ഈ വാർത്ത ശ്രദ്ധയിൽ പെട്ടു. തുടർന്നു നടന്ന ഫാമിലി മീറ്റിംഗിൽ എല്ലാവരും വീട്ടുജോലിക്കാരാവാൻ തീരുമാനിച്ചു. യുധിഷ്‌ഠിരൻ കങ്കൻ എന്ന പേരിലും, ഭീമൻ വലലൻ
💬 Comments
View all comments