0%

Chapter Title : കീചകാ ഐ വിൽ കിൽ യൂ [ആൽബി]

Author : alby Read All Parts 134

എന്ന പേരിലും നകുലനും സഹദേവനും ഗ്രന്ധികൻ എന്നും അരിഷ്ടനേമിയെന്നും അറിയപ്പെട്ടു.അർജുനൻ സൽസ്വഭാവി ആയിരുന്നു എങ്കിലും അഞ്ചാറു വർഷം മുൻപ് ഉർവശിയിൽ നിന്നും ശാപം ലഭിച്ചതിനാൽ ചാന്തുപൊട്ടിലെ രാധയെപ്പോലെ ആണായി പെണ്ണായി ബ്രിഹന്നള എന്ന പേരിലും പാഞ്ചാലി മാലിനി എന്നപേരിലും വിരാടരാജ്യത്ത് താമസിക്കുവാൻ തീരുമാനിച്ചു. ജനുവരി 1 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത ആറുപേരെയും വിരാടരാജാവ് കൊട്ടാരത്തിൽ 5000 രൂപ ശമ്പളത്തിൽ നിയമിച്ചുകൊണ്ട് അപ്പോയ്ന്റ്മെന്റ് ഓർഡർ കൊടുത്തു. ആറുമാസത്തേക്കായിരുന്നു എഗ്രിമെന്റ്. ജോലി നന്നായാൽ തുടരുകയും ചെയ്യാം.

സസുഖം അവർ വിരാടരാജ്യത്ത് കഴിയുമ്പോൾ വിരാടരാജാവിന്റെ ഭാര്യയുടെ സഹോദരനും പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായ കീചകൻ ആയിരുന്നു അവിടുത്തെ ദാദ.സുന്ദരിയും സുശീലയുമായ മാലിനിയോട് കീചകന് അനുരാഗം തോന്നി.കീചകൻ പല തവണ ട്രൈ ചെയ്തിട്ടും മാലിനി ഒക്കെ പറഞ്ഞില്ല. ഇത് ഇങ്ങനെ വൺ വേ ആയി തുടർന്നാൽ ശരിയാവില്ല എന്ന് കീചകന് തോന്നി.തുടർച്ചയായി മൂന്നു തവണ മികച്ച അഹങ്കരിക്കുള്ള ബീഹാർ സംസ്ഥാന അവാർഡ് നേടിയ കീചകൻ ദുഃഖിതനായി വിജയം വരെയും സമരം ചെയ്യാൻ തീരുമാനിച്ചു.കീചകൻ തന്റെ സഹോദരിയായ വിരാടരാജ്യത്തെ രാജ്ഞിയെ കൂട്ടുപിടിച്ചു.ചേച്ചിയോട് വളരെ ദുഖത്തോടെ മാലിനിയെ തനിക്ക് ഭാര്യയായി തരണമെന്ന് ആവശ്യപ്പെട്ടു.കീചകന്റെ സങ്കടം കണ്ടു വിഷമം തോന്നിയ പെങ്ങൾ മാലിനിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.അതിബുദ്ധിമതിയായ പാഞ്ചാലി തന്റെ ഭീമേട്ടനെ വിവരം ധരിപ്പിച്ചു. ഭീമൻ രണ്ടും കല്പ്പിച്ചു ഒരു ക്ലൈമാക്സ്‌ തയ്യാറാക്കി ദ്രൗപദിയെ ഏൽപ്പിച്ചു.

സ്വതവേ സുന്ദരിയായ പാഞ്ചാലി കല്യാൺ സിൽക്സിൽ നിന്നും സഹദേവൻ വാങ്ങിക്കൊടുത്ത പട്ടുസാരിയും ആലുക്കാസിൽ നിന്നും നകുലൻ വാങ്ങിവച്ച സ്വർണാഭരണവും ധരിച്ചു സുന്ദരിയായി കിടപ്പറയിൽ ഇരുന്നു. കീചകൻ

💬 Comments

View all comments