0%

Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]

Author : kkstories Read All Parts 2.8K

എന്നെ മനസിലായോടാ രാഹുലെ..."

ആ പേരും സൗണ്ടും കേട്ടപ്പോൾ കീർത്തു തിരിഞ്ഞു നോക്കി... അവളുടെ ചങ്ക് നിലച്ച പോലെ ആയി.... അത് അവൾ മെസ്സേജ് അയച്ചിരുന്ന ഹരി തന്നെ ആയിരുന്നു.... അവൾ നന്നായി പേടിച്ചു ഇവനും ഇവരുടെ ഗാങ് ആണോ എന്ന്‌ കരുതിയിട്ട്.... പക്ഷെ അവിടെ നടന്നത് വേറെ ആയിരുന്നു.... ഹരി ചെന്നു രാഹുലിന്റെ കോളറിൽ പിടിച്ചു....

"എന്താടാ അന്ന് കിട്ടിയത് പോരെ.... ഇത് എന്റെ ഫ്രണ്ട്സാ... ഇവരുടെ മേത്തു നിന്റെ നിഴൽ വീണാൽ പോലും നിന്റെ ശരീരത്തിന് കേടാ... അതോണ്ട് ഇവരെയും വിളിച്ചോണ്ട് പോ..."

രാഹുൽ നന്നായി പേടിച്ചു വിറച്ചു.... അവനു ഹരിയെ നന്നായി അറിയാം...3 മാസം മുമ്പ് ഹരിയുടെ കയ്യിൽ നിന്നും നല്ലപോലെ അടി വാങ്ങീട്ടുണ്ട്...

"അയ്യോ വേണ്ട... ഞങ്ങൾ പൊക്കോളാം... വാടാ..."

ഹരി കൈ ലൂസ് ആക്കിയപ്പോൾ രാഹുലും കൂട്ടുകാരും അവിടെ നിന്നും ഓടി.... അതുംകൂടെ കണ്ടപ്പോൾ ആണ് കീർത്തുവിന് ആശ്വാസം ആയത്.... അവളുടെ മനസ്സിൽ അവന്റെ സ്ഥാനം മുകളിലേക്കു മെച്ചപ്പെടുത്താൻ പറ്റിയ കാര്യം തന്നെ ആയിരുന്നു അത്... അത് മാത്രം അല്ല 4 പേർക്കും ഒരു ആരാധന ഒക്കെ അവനോടു തോന്നി... രജിതക്ക് അവനോടു ക്രഷ് തോന്നുകയും ചെയ്തു....

"താങ്ക്സ് ഞങ്ങളെ രക്ഷിച്ചതിനു...."

നിരകണ്ണുകളോടെ ആയിരുന്നു അനീഷ അത് പറഞ്ഞത്....

"ഹെയ്... താങ്ക്സ്?... അതിന്റെ ഒന്നും ആവശ്യം ഇല്ല... ഇത് എന്റെ ഡ്യൂട്ടി ആണ്...."

"അപ്പോൾ പോലീസ് ആണോ..."

വിൻസി ആയിരുന്നു ചോദിച്ചത്...

"കണ്ടാൽ അങ്ങനെ തോന്നുമെങ്കിലും അല്ല... എന്റെ പേര് ഹരി....അതെ എന്തിനാ ഈ കണ്ണ് നിറഞ്ഞിരിക്കുന്നെ.... അത് തുടച്ചു

💬 Comments

View all comments