Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]
കളഞ്ഞേ... ഇനി അവന്മാർ നിങ്ങളുടെ അടുത്ത് പോലും വരില്ല...'
അവർ മൂന്ന് പേരും മുഖം തുടച്ചു... ഹരിയോട് അവർ ഹൃദയം കൊണ്ട് നന്ദി പറഞ്ഞു...കീർത്തുവിന് അവന്റെ മേലുള്ള ഇഷ്ടം കൂടി... ഒപ്പം രജിതക്കും....
"എന്നെയും നിങ്ങളുടെ കൂടെ കൂട്ടുമോ... രാവിലെ മുതൽ ഒറ്റക്ക് നടന്നു ബോർ അടിച്ചു...."
"അതിനെന്താ...വന്നോളൂ..."
രജിത ആണ് അതിന് മറുപടി പറഞ്ഞത്... ഹരിയെ മുഴുവൻ പറയാൻ പോലും അവൾ സമ്മതിച്ചില്ല...
"ഹ്മ്മ്.. എങ്കിൽ വാ..."
അങ്ങനെ ഹരിയും നാൽവർ സംഘവും അമ്പലപ്പറമ്പിലേക്ക് നടന്നു... ഹരി അതിനിടയിൽ ഹരി തന്റെ നാവിന്റെ കഴിവ് കൊണ്ട് അവരെ കയ്യിൽ എടുത്തിരുന്നു... പെണ്ണുങ്ങളെ വളക്കാൻ ഉള്ള കഴിവ് അപാരം ആയിരുന്നു... രജിത അവനോടു കൂടുതൽ അടുക്കാൻ ശ്രമിക്കുന്നത് കീർത്തുവിന് അത്ര ദഹിച്ചില്ല.... അവൾക്ക് രജിതയോട് അസൂയ തോന്നി...അതിനിടയിൽ ഹരിയോട് വീട്ടിൽ ആരൊക്കെ ഉണ്ടെന്നും തിരിച്ചു ഹരി അവരോട് വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു മനസിലാക്കി... ഹരിക്ക് അമ്മ മാത്രം ആണുള്ളത്... അച്ഛനും അനിയനും ഒരു ആക്സിഡന്റിൽ പെട്ട് മരിച്ചു... മരിക്കുന്ന സമയത്ത് അനിയന് 15 വയസ്സ് മാത്രം ഉണ്ടായിരുന്നുള്ളു... ബുദ്ധി സ്ഥിരത കുറവായിരുന്നു.... തന്റെ അച്ഛന്റെ കൂടെ ബൈക്കിൽ പോകണം എന്ന് പറഞ്ഞു കേറിയതാണ് അവൻ... പിന്നെ ഹരിയും അമ്മയും കേൾക്കുന്നത് ഒരു ലോറിയുടെ അടിയിൽ പെട്ട് രണ്ട് പേരും മരിച്ചു എന്നതാണ്...ഇത് കേട്ട് മറ്റുള്ളവർക്കും അവനോടു ഒരു സഹതാപം തോന്നി... അവൻ അത് കൂൾ ആയാണ് എടുത്തത്... കാരണം ഈ ആക്സിഡന്റ് നടന്നിട്ട് വർഷം കുറെ ആയി....
"അത് പോട്ടെ... നമുക്ക് ഓരോ ഐസ് ക്രീം കഴിച്ചാലോ..."
💬 Comments
View all comments