0%

Chapter Title : കേളി മിഥുനം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

അപ്പോഴേ ഗ്ലാസ് ഒറ്റവലിക്ക് വലിച്ചിട്ട് അപ്പൻ എണീറ്റപ്പോൾ താനൊന്ന് പേടിച്ചു

"'അതിനെന്നാ ... നല്ലകാര്യമല്ലേ .. മരുമോളായിട്ട് വരുന്നോളെ എനിക്കൊന്ന് കാണാൻ ആഗ്രഹം തോന്നി . അത് തെറ്റാണോ ?''' അപ്പൻ ജീപ്പിന്റെ കീയെടുത്തപ്പോൾ താനൊന്ന് പരുങ്ങി

കാര്യം അപ്പൻ ഒരു കൂട്ടുകാരനെ പോലെയാണ് . അൽപസ്വൽപം കറക്കവും വെള്ളമടിയും ഒക്കെ ഉണ്ടേലും അമ്മച്ചി മരിച്ചിട്ടും അപ്പൻ നാട്ടിൽ ഇല്ലാഞ്ഞിട്ടും അപ്പനെക്കൊണ്ട് വഴക്ക് പറയിപ്പിക്കാനുള്ള അവസരം ഒന്നും താനുണ്ടാക്കിയിട്ടില്ല , ഇതേവരെ . . . വേലക്കാരി ലീലേടത്തിയുടെ മൂത്തമകൾ ശൈലജ ഇടക്ക് വരുമ്പോ കളിക്കുന്നത് അല്ലാതെ . അതാണേൽ അവൾക്കും തനിക്കുമല്ലാതെ ആർക്കുമറിയത്തുമില്ല താനും.

"' അല്ലപ്പാ ... നാളെ കാലത്ത് പോയാപ്പോരേ "'' അപ്പന്റെ ഭാവം എന്താണെന്നറിയാതെ താനൊന്ന് ശങ്കിച്ചു

"' ഇതൊന്നും വെച്ച് താമസിക്കണ്ടടാ ആന്റപ്പാ ..നീ വണ്ടിയെട് "'

അപ്പൻ അകത്തുനിന്നും ഒരു കവർ എടുത്തോണ്ട് വന്നു ജീപ്പിന്റെ കീ തന്റെ കയ്യിൽ തന്നു .

"' അപ്പാ ... ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ ?''' വെളിച്ചം അണഞ്ഞ മെർളിയുടെ വീടിന് മുന്നിൽ ജീപ്പ് നിർത്തുമ്പോൾ താൻ ചോദിച്ചു .

"'ആണോ ..എന്നാ പോയേക്കാം .. ഞാനോർത്തത് നിനക്ക് വല്യ ഇഷ്ടമാരിക്കൂന്നാ ... ഇതൊക്കെ നല്ലോണം ആലോചിച്ചു വേണ്ടേടാ ചെയ്യാൻ .. ഉം .. നീ ശെരിക്കുമാലോചിച്ചൊരു തീരുമാനം എടുത്താൽ മതി . നിന്റെ ലൈഫാ ..അതിനു ഞാനൊന്നും പറയുന്നില്ല "'

"'അയ്യോ അതല്ലപ്പാ ... എനിക്ക് മെർളിയെ മാത്രം മതി . അതല്ല ഞാൻ ഉദ്ദേശിച്ചേ ? ജാൻസി

💬 Comments

View all comments