Chapter Title : കേരളാ എക്സ്പ്രസ്സ് [Master]
അതിലൊരു ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നു. എന്റെ നഷ്ടമായ ഊര്‍ജ്ജം പത്തിരട്ടിയായി തിരികെയെത്തുന്നത് ഞാനറിഞ്ഞു. ഭ്രാന്തനെപ്പോലെ ഞാന്‍ ഉറക്കെക്കൂവി. ട്രെയിനിന്റെ ആരവം അതിനെ മുക്കിക്കളയും എന്നെനിക്ക് അറിയാമായിരുന്നു. ഞാന്‍ ജാലകത്തിലൂടെ നോക്കി. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ഭൂതലത്തിലെങ്ങും ഇരുള്‍ മൂടിയിരിക്കുന്നു. ട്രെയിന്‍ കുതിക്കുകയാണ്. എന്റെ പക്കലുള്ളത് സുമന്റെ നമ്പരാണ്! പക്ഷെ ഇതെപ്പോള്‍ അവളെന്റെ പോക്കറ്റിലിട്ടു? ഞാനതിന്റെ മറുഭാഗം നോക്കി. എനിക്ക് കരയാന്‍ തോന്നിപ്പോയി അവളെ മനസ്സില്‍ വിളിച്ച സകല തെറികള്‍ക്കും മനസ്സില്‍ ഞാന്‍ സാഷ്ടാംഗം മാപ്പിരന്നു അതിലെ വടിവൊത്ത അക്ഷരങ്ങള്‍ വായിച്ചപ്പോള്‍!
“ഐ ലവ് യൂ” ഇതായിരുന്നു അതിലെ എഴുത്ത്. എന്റെ കൈ വിറച്ചു. ആ കടലാസ് കഷണത്തില്‍ തെരുതെരെ ഞാന്‍ ചുംബിച്ചു. എന്റെ സുമന്‍! എന്റെ മോളെ! എന്റെ ചക്കരെ..ഐ ടൂ ലവ് യു!
ഞാന്‍ ആ പേപ്പര്‍ ഭദ്രമായി പേഴ്സില്‍ വച്ചിട്ട് നിറഞ്ഞ മനസോടെ പുറത്തിറങ്ങി. സുമന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. മറുഭാഗത്ത് ഏതോ ഒരുവന്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രം അവളെ ഞാന്‍ തൊട്ടില്ല. അല്ലായിരുന്നെങ്കില്‍ അവളെ കോരിയെടുത്ത് ഞാന്‍ ചുംബിച്ചേനെ!
“സ്റ്റേഷന്‍ ആകാറായി” സുമന്റെ അധരങ്ങള്‍ മന്ത്രിച്ചു.
“ഞാന്‍..ഞാന്‍ ഇറങ്ങട്ടെ ഇവിടെ” എന്റെ ശബ്ദം വിറച്ചിരുന്നു. സുമന്‍ തലയാട്ടിയ ശേഷം ബാത്ത്റൂമിലേക്ക് കയറി. എനിക്ക് ചാടിമറിയാന്‍ തോന്നിപ്പോയി.
ഇരുളിനെ കീറിമുറിച്ച്, ഉറക്കെ ചൂളം വിളിച്ചുകൊണ്ട് ട്രെയിന്‍ പാഞ്ഞു.
“ഞങ്ങളുടെ സ്റ്റേഷന്‍ ആകാറായി” തടിയന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു.
“എനിക്കും ഇവിടൊരു ക്ലയന്റിനെ കാണാനുണ്ട്. ഇപ്പോള്‍ അയാള്‍ വിളിച്ച് കാണാന്‍ പറഞ്ഞതേയുള്ളൂ” ഞാനൊരു കള്ളം തട്ടിവിട്ടു.
“ഓഹോ; അപ്പൊ ഇവിടെ ഇറങ്ങുമോ?”
“ങാ, അയാളെ കണ്ടിട്ട് നാളെ പോകും.
💬 Comments
View all comments