Chapter Title : കേരളാ എക്സ്പ്രസ്സ് [Master]
നൂറു രൂപയുടെ ബാക്കി നാലുതവണ എണ്ണി തിട്ടപ്പെടുത്തി വീണ്ടും സംശയത്തോടെ അതിലേക്ക് നോക്കി അവസാനം രണ്ടും കല്‍പ്പിച്ച് എനിക്ക് നല്‍കിയിട്ട് അയാള്‍ തടിയന്റെ പക്കല്‍ നിന്നും ആര്‍ത്തിയോടെ പണം വാങ്ങി.
“താങ്കള്‍ ഈ ട്രെയിനിലാണോ പോകുന്നത്?” വെള്ളവുമായി പോകാന്‍ തുടങ്ങിയ എന്നോട് തടിയന്‍ ഹിന്ദിയില്‍ ചോദിച്ചു. ഞാന്‍ അത്ര താല്‍പര്യമില്ലാത്ത മട്ടില്‍ മൂളി.
“ഞങ്ങള്‍ ബീനയ്ക്കാ. അവിടെ വരെ നിങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ സമ്മതിക്കുമോ? അവിടെ വേറെ യാത്രക്കാര്‍ ഇല്ല. എനിക്ക് ഈ ചൂടത്ത് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒക്കില്ല”
എനിക്കറിയാമായിരുന്നു ഇതുപോലെ എന്തെങ്കിലും കാര്യത്തിനായിരിക്കും അയാളത് ചോദിച്ചതെന്ന്.
“സോറി പറ്റില്ല” നിഷ്കരുണം ഞാന്‍ പറഞ്ഞു. എന്നിട്ട് എന്റെ ബോഗിയുടെ നേര്‍ക്ക് വച്ചുപിടിച്ചു.
നമ്മള് പാടുപെട്ടു ബുക്ക് ചെയ്ത സീറ്റില്‍ സുഖിച്ചിരുന്നു യാത്ര ചെയ്യാന്‍ ഓരോവന്മാര് വന്നോളും. ഞാന്‍ ഉള്ളില്‍ക്കയറി ബാഗ് സീറ്റിന്റെ അടിയില്‍ വച്ചു. വലിയ ലഗേജുകള്‍ വന്നപ്പോള്‍ത്തന്നെ അടിയില്‍ വച്ച് പൂട്ടിയിരുന്നു. ഈ ബാഗിലുള്ളത് യാത്രയില്‍ ഉപയോഗിക്കാനുള്ള സാധനങ്ങള്‍ മാത്രമാണ്. പ്രധാനമായും അതില്‍ ഉള്‍പ്പെട്ടിരുന്നത് ബാഗ് പൈപ്പര്‍ വിസ്കി രണ്ടു ബോട്ടില്‍, അത്യാവശം ടച്ചിങ്ങ്സ്, ഒരു ഗ്ലാസ്, പിന്നെ ഇപ്പോള്‍ വെള്ളവും. ഒരു തെണ്ടിക്കും ഒരു തുള്ളി പോലും കൊടുക്കാതെ മുഴുവനും തന്നെ അടിച്ചു തീര്‍ക്കും എന്ന് ഞാന്‍ മുന്‍കൂര്‍ തീരുമാനിച്ചിരുന്നു. കള്ളു കൈയിലുണ്ട് എന്നറിഞ്ഞാല്‍, പല ദരിദ്രവാസികളും സൗഹൃദം ഭാവിച്ച് അടുത്തുകൂടും. അതെന്നോട് വേണ്ട.
സൈഡ് സീറ്റായിരുന്നു എനിക്ക് ലഭിച്ചത്. എന്റെ കമ്പാര്‍ട്ട്മെന്റ് ഭോപ്പാല്‍ ക്വോട്ട ആയിരുന്നു. സൈഡ് സീറ്റില്‍ എനിക്കെതിരെ ഉള്ള സീറ്റിലെ ആള് ഭോപ്പാലില്‍ നിന്നാണ് കയറുന്നത്. അതുവരെ എനിക്ക് കാലൊക്കെ
💬 Comments
View all comments