Chapter Title : കേരളാ എക്സ്പ്രസ്സ് [Master]
ഭാര്യ! അതായിരുന്നു ബ്ലഡി മദ്രാസിയായ ഞാന്‍ അവളെപ്പറ്റി അപ്പോള്‍ ധരിച്ചത്! ഇപ്പോഴിതാ നിസ്സഹായയായ, ആരാരും ആശ്രയമില്ലാത്ത ഗതികെട്ട പെണ്ണായി അതേ അവള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്നു!
സുമന്റെയൊപ്പം ഞാന്‍ കട്ടിലില്‍ ഇരുന്നു.
“എത്ര രൂപയ്ക്കാണ് നിന്നെ ഇയാള്‍ വാങ്ങിയത്?”
“രണ്ടുലക്ഷം”
“നിന്റെ അച്ഛന്‍ എന്തിനാണ് അങ്ങനെ ചെയ്തത്?”
“പണത്തിനു വേണ്ടി. ഇല്ലെങ്കില്‍ എന്നെ കെട്ടിക്കാന്‍ പണം ചിലവാക്കണ്ടേ?” സുമന്‍ വീണ്ടും ഏങ്ങലടിച്ചു.
ഞാന്‍ ആ ദുഭഗ ജന്മത്തെ സഹതാപത്തോടെ, അല്ല, സ്നേഹത്തോടെ നോക്കി. എല്ലാം എനിക്ക് സമര്‍പ്പിച്ച പെണ്ണാണ് ഇവള്‍. ഇവള്‍ പറയുന്നതൊന്നും കള്ളമല്ല. ബിസിനസ് ചെയ്യുന്ന എനിക്ക് കള്ളം പറയുന്നവരെ തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല.
ഞാന്‍ എഴുന്നേറ്റ് ആലോചനയോടെ നടന്നു. എനിക്ക് ഇരുപത്തിയാറു വയസുണ്ട്; ഇവള്‍ക്ക് ഇരുപതും. പക്ഷെ ആരാരുമില്ലാത്ത ഇവളെ ഞാന്‍ ഭാര്യയാക്കിയാല്‍, വീട്ടുകാരും നാട്ടുകാരും എന്ത് കരുതും? സ്ത്രീധനം വാങ്ങി എന്നെ വിവാഹം ചെയ്യിപ്പിക്കാന്‍ ഇരിക്കുകയാണ് അച്ഛന്‍. കുറച്ച് കാശ് അങ്ങനെ കിട്ടുന്നതില്‍ എനിക്കുമില്ല വിരോധം. പക്ഷെ അപ്പോള്‍ ഇവള്‍? എനിക്ക് എല്ലാം നല്‍കിയ ഇവളുടെ ജീവിതം ഇവിടെ എരിഞ്ഞുതീരില്ലേ? മറ്റൊരു പെണ്ണിനെ എനിക്ക് ഇവളെപ്പോലെ ഇഷ്ടപ്പെടാന്‍ പറ്റുമോ? ആരുടെ ഒപ്പം ജീവിച്ചാലും ഈ മുഖം ആജീവനാന്തം എന്നെ വേട്ടയാടില്ലേ? അതിലുപരി, സ്വന്തം ശരീരം ഇവള്‍ക്ക് നല്‍കിയ ഞാന്‍ മറ്റൊരു പെണ്ണിനെ ഇനി വിവാഹം ചെയ്‌താല്‍, അതൊരു കൊടിയ വഞ്ചനയാകില്ലേ? എന്റെ മനസ്സില്‍ വിവിധ ചിന്തകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
“പൊയ്ക്കോ; ഞാന്‍ വെറുതെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു” കണ്ണുകള്‍ തുടച്ച് ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് സുമന്‍ പറഞ്ഞു. ഞാന്‍ തിരികെ കട്ടിലില്‍ ഇരുന്ന് അവളെ ചേര്‍ത്തുപിടിച്ചു.
“സുമന്‍, കാമം; അതുമാത്രമാണ് നിന്നിലേക്ക് എന്നെ അടുപ്പിച്ചത്. അത്രമേല്‍ സുന്ദരിയാണ് നീ. ഞാന്‍ വിവാഹം ചെയ്തതാണോ എന്ന് നീ ചോദിച്ച് ഉറപ്പു വരുത്തിയത് എന്തിനാണ് എന്നെനിക്ക് ഇപ്പോഴാണ് മനസിലായത്. നിനക്ക് എന്നോട് തോന്നിയത്
💬 Comments
View all comments