Chapter Title : കെട്ടിലമ്മ [ഋഷി]
അനുസരിക്കണമല്ലോ.
പിന്നീട് രണ്ടു മണിക്കൂറോളം കളിയിൽ മുഴുകി. തമ്പുരാനൊരു സ്റ്റേറ്റ് ലെവലിലൊക്കെ കളിക്കാൻ പോയിരുന്നേൽ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിൽ ഒന്നു കരസ്ഥമാക്കിയേനേ. എന്നെ വളരെ നിസ്സാരമായി പുള്ളി മലർത്തിയടിച്ചു. മൂന്നാമത്തെ കളി വന്നപ്പോൾ എനിക്ക് പിന്നെയും വെള്ളക്കരുക്കൾ. ഞാനിത്തിരി ചിന്തിച്ചു. തമ്പുരാൻ എന്റെ നീക്കങ്ങൾ മുൻകൂട്ടി കാണുന്നുണ്ട്. എന്റെ കളിക്കൊരു ശൈലിയുണ്ട്. ആദ്യം കാണുന്ന നീക്കമങ്ങു നടത്തും. കുറച്ചു നേരം എനിക്കെതിരെ കളിച്ചാൽ അടുത്ത നീക്കം പിടികിട്ടും. പണ്ടമ്മാവൻ പറഞ്ഞിട്ടുണ്ട്, ആലോചിച്ചു കളിക്കാൻ. പക്ഷേ എനിക്ക് ക്ഷമയില്ല. പെട്ടെന്ന് കളിക്കണം. ഇന്നെന്തോ ഒരു ചെറിയ വാശി തോന്നി. ജയിക്കില്ല. എന്നാലും ഒരു കൈ നോക്കിയാലോ!
ഞാൻ രണ്ടു നീക്കങ്ങൾ... പിന്നെപ്പഠിച്ച ഇംഗ്ലീഷിൽ പറഞ്ഞാൽ, ഓപ്പണിംഗ് ഗാംബിറ്റ്, പിന്നെയടുത്ത നീക്കം.. സാധാരണ പോലെ കളിച്ചു. തമ്പുരാനും ഞാൻ വിചാരിച്ച നീക്കങ്ങൾ നടത്തി. മൂന്നാമത്തെ നീക്കം, ഞാൻ കുതിരയെ ചാടിച്ചു. സാധാരണ ചെയ്യേണ്ടതല്ല. തമ്പുരാനൊന്നു പിന്നോട്ടാഞ്ഞ് കസേരയിൽ ചാരി. എന്നെ നോക്കി. ഞാൻ വെറുതേ വെളിയിലേക്കു നോക്കിയിരുന്നു. തമ്പുരാനു കണ്ണുകൾ കൊടുത്തില്ല.
നിമിഷങ്ങൾ കൊഴിഞ്ഞു. തമ്പുരാൻ കരു നീക്കി. ബിഷപ്പ്. ഞാനുള്ളിൽ ചിരിച്ചു. ഈ നീക്കമാണെങ്കിൽ എന്തു ചെയ്യണം എന്നാലോചിച്ചിരുന്നു. ഏറ്റവും അപകടകാരിയായ റാണിയെ മുന്നോട്ടു നീക്കി. തമ്പുരാനെന്തു ചെയ്താലും പ്രശ്നമാവും.
ഞാൻ തലയുയർത്തിയപ്പോൾ വെറ്റിലയുടെ ഞരമ്പുകൾ നഖം കൊണ്ടു മാന്തി ചെല്ലത്തിൽ നിന്നും ചുണ്ണാമ്പും നുറുക്കിയ പാക്കും ചേർത്ത് ചവച്ചരച്ച് നന്നായൊന്നു മുറുക്കിയിട്ട് കോളാമ്പിയിൽ നീട്ടിത്തുപ്പിയിട്ട് തമ്പുരാൻ കടുത്ത ആലോചനയിലാണ്! ഞാനെണീറ്റ് വരാന്തയുടെ പടി വരെ നടന്നു. അധികമിങ്ങനെ ഇരുന്നു ശീലമില്ല. തിരിഞ്ഞപ്പോൾ തമ്പുരാൻ നീക്കം നടത്തിയിട്ടില്ല! ഞാൻ വന്നിരുന്നു.
എത്ര നേരമായി ഈ കളി! ഇങ്ങു വരൂന്നേ! അടുത്തുള്ള ജനാലയ്ക്കു പിന്നിൽ നിന്നും മാതമ്പ്രാട്ടി തമ്പുരാനെ വിളിച്ചു.
ആ മാതൂ... ഇങ്ങു വെളിയിൽ വരൂ. തമ്പുരാൻ പറഞ്ഞു.
ഞാനെങ്ങനെ വരും തമ്പുരാനേ? തമ്പ്രാട്ടിയുടെ സ്വരത്തിൽ സങ്കോചം.
ഹ ഇവിടെ നീലൻ മാത്രമേ ഉള്ളല്ലോ. നമ്മുടെ പയ്യനല്ലേ അവൻ! ഇങ്ങു വരൂ മാതൂ... തമ്പുരാൻ പിന്നെയും ഉള്ളിലേക്ക് നോക്കി.
അനക്കമില്ല! തമ്പുരാനെണീറ്റകത്തേക്കു പോയി. പിന്നീട് ഞാൻ കണ്ട കാഴ്ച! തന്നേക്കാളും
💬 Comments
View all comments