0%

Chapter Title : കെട്ടിലമ്മ [ഋഷി]

Author : ഋഷി Read All Parts 8.4K
ചേച്ചീടെ താണസ്വരം കേൾക്കാൻ ഞാൻ കാതു കൂർപ്പിച്ചു. ചീരു അവരുടെ ചെവിയിലെന്തോ പറഞ്ഞു. രണ്ടുപെണ്ണുങ്ങളും കൂടി അമർത്തിച്ചിരിച്ചു. ചോദിക്കാൻ പോയാൽ എന്തെങ്കിലും കളിയാക്കിവിടുമെന്നു തോന്നിയതോണ്ട് ഞാൻ മിണ്ടാതെ മൂന്നടയും വെട്ടിയാൽ മുറിയാത്ത നാഴൂരി പാൽക്കാപ്പിയുമത്താക്കി. ഇയാളോട്  വരാന്തയിലേക്ക് ചെല്ലാൻ പറഞ്ഞു, തമ്പുരാൻ. ചീരു ഞാൻ കൈകഴുകിയിട്ട് നടന്നപ്പോൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. തെക്കേവശത്തെ വരാന്തയിലെ മേശയിൽ ഒരു വലിയ ചെസ്സ്ബോർഡും വശങ്ങളിലായി വെള്ളയും കറുപ്പും കരുക്കളും നിരത്തിയിരുന്നു. ആ വരൂ വരൂ... തമ്പുരാൻ എന്നെ  ക്ഷണിച്ചു. ഞാൻ പോയി വരാന്തയുടെ മതിലിൽ ഇരുന്നു. ഏതായാലും കെട്ടിലമ്മ നാളെ അകത്താവുന്നതിനു മുന്നേ പണിയൊന്നുമില്ല. പിന്നെ മാതമ്പ്രാട്ടിയുടെ സമ്മന്തക്കാരൻ പറഞ്ഞാൽ അനുസരിക്കണമല്ലോ. പിന്നീട് രണ്ടു മണിക്കൂറോളം കളിയിൽ മുഴുകി. തമ്പുരാനൊരു സ്റ്റേറ്റ് ലെവലിലൊക്കെ കളിക്കാൻ പോയിരുന്നേൽ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിൽ ഒന്നു കരസ്ഥമാക്കിയേനേ. എന്നെ വളരെ നിസ്സാരമായി പുള്ളി മലർത്തിയടിച്ചു. മൂന്നാമത്തെ കളി വന്നപ്പോൾ എനിക്ക് പിന്നെയും വെള്ളക്കരുക്കൾ. ഞാനിത്തിരി ചിന്തിച്ചു. തമ്പുരാൻ എന്റെ നീക്കങ്ങൾ മുൻകൂട്ടി കാണുന്നുണ്ട്. എന്റെ കളിക്കൊരു  ശൈലിയുണ്ട്. ആദ്യം കാണുന്ന നീക്കമങ്ങു നടത്തും. കുറച്ചു നേരം എനിക്കെതിരെ കളിച്ചാൽ അടുത്ത നീക്കം പിടികിട്ടും. പണ്ടമ്മാവൻ പറഞ്ഞിട്ടുണ്ട്, ആലോചിച്ചു കളിക്കാൻ. പക്ഷേ എനിക്ക് ക്ഷമയില്ല. പെട്ടെന്ന് കളിക്കണം. ഇന്നെന്തോ ഒരു ചെറിയ വാശി തോന്നി. ജയിക്കില്ല. എന്നാലും ഒരു കൈ നോക്കിയാലോ!
ഞാൻ രണ്ടു നീക്കങ്ങൾ... പിന്നെപ്പഠിച്ച ഇംഗ്ലീഷിൽ പറഞ്ഞാൽ, ഓപ്പണിംഗ് ഗാംബിറ്റ്, പിന്നെയടുത്ത നീക്കം.. സാധാരണ പോലെ കളിച്ചു. തമ്പുരാനും ഞാൻ വിചാരിച്ച നീക്കങ്ങൾ നടത്തി. മൂന്നാമത്തെ നീക്കം, ഞാൻ കുതിരയെ ചാടിച്ചു.

💬 Comments

View all comments