0%

Chapter Title : കെട്ടിലമ്മ [ഋഷി]

Author : ഋഷി Read All Parts 3245
സേവിക്കുക എന്ന പരിപാടി. വക്കീൽ, സ്വത്തുക്കൾ, സ്ക്കൂളുകൾ, ഓട്ടുഫാക്റ്ററി... അങ്ങനെയങ്ങനെ... പതിയെ ഞാനായി ഡ്രൈവിംഗ്. ഇപ്രാവശ്യം ഹൈറേഞ്ചിലെ അവരുടെ വിശാലമായ റബ്ബർ, കുരുമുളക്, മറ്റു സ്പൈസസ്..അങ്ങോട്ടാണ് പോയത്.ആദ്യമായാണ് തനിച്ചു വണ്ടിയിൽ പോവുന്നത്. അതിനകം കെട്ടിലമ്മയുടെ നിർദ്ദേശപ്രകാരം വേഷത്തിൽ കുറച്ചുകൂടി പരിഷ്ക്കാരങ്ങൾ വരുത്തിയിരുന്നു. അവരുടെ പ്രതിനിധിയായി പോവുമ്പോൾ ഷർട്ടും പാന്റുമായി! ആദ്യമെന്നെ ഈ വേഷത്തിൽക്കണ്ട അമ്മ മൂക്കത്തു വിരൽ വെച്ചപ്പോൾ അമ്മായി കെട്ടിപ്പിടിച്ചു! അമ്മാവന്റെ അനുഗ്രഹവുമുണ്ടായിരുന്നു. നാലു ദിവസങ്ങൾ. എസ്റ്റേറ്റിൽ താമസിച്ച് കാര്യമായ പരിശോധനകൾ നടത്തി.എന്റെ പോക്കുവരവുകൾ ഒരിക്കലും മുൻകൂട്ടി അറിയിച്ചിട്ടല്ലായിരുന്നു. സ്ലോട്ടർ ടാപ്പിംഗ് നടത്തണോ, എവിടെയാണ് തരിശായി ഇടേണ്ടത്, എവിടെയൊക്കെ പുതിയ തൈകൾ വെക്കണം... തമ്രാട്ടിയുടെ ആവശ്യപ്രകാരം കോവിലകവുമായി പഴയ ബന്ധമുണ്ടായിരുന്ന മരിച്ചുപോയ കോശിമാപ്പിളയുടെ മകൻ പ്ലാന്ററായ എബ്രഹാം സാറും പുള്ളി പറഞ്ഞയച്ച അവരുടെ ഒരു അസിസ്റ്റന്റും എന്നെ സഹായിക്കാനുണ്ടായിരുന്നു. ആദ്യമൊക്കെ പലർക്കും നടത്താൻ കൊടുത്തിരുന്ന സ്വത്തുക്കൾ പതിയെ തമ്രാട്ടി കോവിലകത്തിന്റെ നേരിട്ടുള്ള നടത്തിപ്പിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല മാനേജർമാരെ ഒരിടത്തും സ്ഥിരമായി വെച്ചില്ല... പലയിടങ്ങളിലായി മാറ്റുന്ന പരിപാടിയുമിറക്കി. തിരികെയുള്ള യാത്ര. കമുകും, വാഴയും, ജാതിക്കയുമെല്ലാമുള്ള ഒരു തോട്ടമായിരുന്നു അവസാന ദിവസത്തെ താമസസ്ഥലം. അവിടത്തെ നടത്തിപ്പുകാരൻ കെളവനും പെമ്പറന്നോരും കൂടി ഏതോ കല്ല്യാണം കൂടാൻ കെളവീടെ നാട്ടിലോട്ടു വെച്ചുകെട്ടിയെന്നറിഞ്ഞത് അവിടെയെത്തിയപ്പോഴാണ്. കോവിലകം വക ഒരു കൊച്ചുമാളികയുണ്ടായിരുന്നു. അവരവിടെയാണ് താമസം. ഞാൻ ചെന്നപ്പോൾ മൂന്നുമണിയായിരുന്നു. അതിരാവിലെ എണീറ്റു ഡ്രൈവിംഗ് തുടങ്ങിയതാണ്. വഴിയിൽ വേറൊരിടത്തു കേറിയുന്നു.
സാറേ അച്ഛനുമമ്മയുമില്ല. ഇന്നുരാവിലെ പോയി. അവരുടെ സ്കൂളിൽ പഠിക്കുന്ന ചെക്കൻ പറഞ്ഞു. ഭാഗ്യത്തിന്  ശനിയാഴ്ച ആയിരുന്നു. അതുകൊണ്ട് ചെക്കനെങ്കിലുമുണ്ട്. നീ ഈ പെട്ടി മോളിൽ കൊണ്ടുപോയി വെച്ചിട്ടു വാ. ഞാനവനിത്തിരി ചില്ലറ കൊടുത്തു. ഏതായാലും തോട്ടത്തിന്റെ കുറച്ചുഭാഗം അവന്റെയൊപ്പം ചുറ്റിക്കണ്ടു. നല്ല ക്ഷീണമുണ്ടായിരുന്നു. ബാക്കി നാളെയാവാമെന്നു വെച്ചു. നീ പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചോണ്ടു വാ. കാശെത്ര വേണം? ഞാൻ ചോദിച്ചു. അയ്യോ സാറേ. വീട്ടില് ചേച്ചിയൊണ്ട്. ഒരാഴ്ച നിക്കാൻ വന്നതാ. ഇതാര് പുതിയ കഥാപാത്രം? ഞാൻ ചിന്തിച്ചു. ബാക്കിയുള്ള കുടുംബം പോലെ മുരിങ്ങയ്ക്കാ പരുവമായിരിക്കും.. ഏതായാലും വീട്ടിലേക്ക് പോണവഴിയാണ്  കുമാരനെതിരേ വരുന്നതു കണ്ടത്. കഴിഞ്ഞവട്ടം

💬 Comments

View all comments