0%

Chapter Title : കെട്ടിലമ്മ [ഋഷി]

Author : ഋഷി Read All Parts 2970
ഇത്? മുണ്ടിന്റെ കോന്തലയിൽ നിന്നും രണ്ടുരൂപ നീട്ടി. മൂന്നാലു കോണകോം ഒരു മുണ്ടും വാങ്ങിച്ചോടാ. ഭാർഗ്ഗവീടച്ചൻ നിന്നേംകൊണ്ട് ഏതോ വലിയ തറവാട്ടിൽ പോണമെന്നു പറയണ കേട്ടു. അമ്മായി അകത്തേക്ക് പോയി.  നീയൂണു കഴിച്ചിട്ട് പോയാ മതി. നല്ല അയെലയൊണ്ട്. അമ്മായീടെ കൈപ്പുണ്യം ഒന്നാന്തരമായിരുന്നെങ്കിലും വേണ്ടെന്നു വെയ്ക്കേണ്ടി വന്നു. ചേച്ചീടെ കല്ല്യാണത്തിന് അച്ഛനെടുത്ത പഴയ ലോണിന്റെ കുടിശ്ശിക സഹകരണബാങ്കിലടയ്ക്കണം. അമ്മായീടെ കയ്യിൽ നിന്നും കഴിഞ്ഞ മാസത്തെ പണീടെ കാശും വാങ്ങി. പിന്നേം ഒന്നുരണ്ടിടത്തു കേറാനൊണ്ട്. ആ നീ വൈകുന്നേരം വരണം. ഞാൻ പറഞ്ഞില്ലേ. അമ്മാവനെ കാണണം . ഉം... ഞാൻ മൂളി. ഒരഞ്ചുമണിയോടെ അമ്മാവനെക്കാണാൻ ചെന്നു. ആ.. നീ വന്നോ. അപ്രത്തേക്ക് ചെന്ന് ചായേന്റെ വെള്ളമെന്തെങ്കിലും കഴിച്ചിട്ട് വരൂ... ഭാവത്തിലും സംസാരത്തിലും സാത്വികനായിരുന്നു പുള്ളി. വാടാ... അമ്മായി അലക്കിയ മുണ്ടും കുപ്പാരവും നോക്കി ഒന്നു തലയാട്ടി. നല്ല വഴനയിലയിൽ പൊതിഞ്ഞുവേവിച്ച മധുരമുള്ള കുമ്പിളപ്പം നീട്ടി. ഒരു ഡസൻ ഞാൻ വിഴുങ്ങിയപ്പോഴേക്കും വലിയ ഓട്ടുഗ്ലാസിൽ ചായ. അതുംകൊണ്ട് ഞാനുമ്മറത്തെ വരാന്തയിൽ നിന്നു. ആ നീലാ! അമ്മാവൻ നന്നായി മുറുക്കിയിട്ട് ഒന്നു നീട്ടിത്തുപ്പി. നിനക്കൊരാറു മാസത്തേക്ക് കോവിലകത്ത് പണിയെടുക്കാമോ? ഞാനൊന്നാലോചിച്ചു. മഴക്കാലം വരുന്നു. അപ്പോൾ പണികൾ കുറയും. ഇതാണെങ്കിൽ സ്ഥിരം പണിയാവുമ്പോ കുറവാണേലും ഒള്ളചക്രം കൃത്യമായി കയ്യിൽ വരും. ശരിയമ്മാവാ. എന്താണ് പണി? കെട്ടിലമ്മയെ നോക്കണം. എന്നുവെച്ചാൽ അവരെന്തു പറയുന്നോ അതു ചെയ്യുക. അമ്മാവൻ പറഞ്ഞു. പക്ഷേ അതു പെണ്ണുങ്ങളുടെ പണിയല്ലേ? ഞാനൊന്നു ശങ്കിച്ചു.
ശരിയാണ്. സ്ഥിരം നോക്കുന്ന പ്രായമുള്ള സ്ത്രീ എവിടെയോ വീണു കയ്യും കാലുമൊടിഞ്ഞു. ഇനി വരാൻ സമയമെടുക്കും. അവരൊന്നു രണ്ടു പെണ്ണുങ്ങളെ വെച്ചുനോക്കി. പക്ഷേ കെട്ടിലമ്മയ്ക്ക് അവരെയൊന്നും പിടിച്ചില്ല. എതെങ്കിലും പയ്യന്മാരെ വെക്കാമെന്ന് കെട്ടിലമ്മ സൂചിപ്പിച്ചു.  അപ്പോഴാണ് മാധുരിത്തമ്പുരാട്ടി എന്നെ വിളിപ്പിച്ചത്. നിന്റെ പേരാണാദ്യം നാക്കിൽ വന്നത്. നിന്നെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. നീ ഉത്തരവാദിത്തമുള്ള ചെറുക്കനാണ്. അപ്പോ നിന്നെക്കൊണ്ടു പറ്റുമോ? ആ പിന്നെ അവിടെത്താമസിക്കണം. അയ്യോ അമ്മാവാ! അമ്മയൊറ്റയ്ക്ക്... ഞാനൊന്നു പകച്ചു. ഞാനവളോടാ ആദ്യമിക്കാര്യം പറഞ്ഞത്. അവൾക്ക് സമ്മതാടാ. പിന്നെ നിന്നോടാദ്യം എനിക്ക് സംസാരിക്കണംന്ന് ഞാനാ പറഞ്ഞേ. ഞാൻ

💬 Comments

View all comments