Chapter Title : കെട്യോളാണ് മാലാഖ 2 [? ? ? ? ?]
ഉറപ്പിച്ചു.
ഞാൻ ലാപ്ടോപ്പിൽ ഡോക്യുമെന്റ് ഉണ്ടാക്കി തീരുമ്പോ, അക്ഷര ഉച്ചയ്ക്കുള്ള ഭക്ഷണം തയ്യാറാക്കുകയാരുന്നു. ഞാനിടക്ക് പോയി നോക്കുകയൊക്കെ ചെയ്തു.
നന്ദൻ എന്റെ ബെഡ്‌റൂമിൽ ഉറക്കത്തിൽ ആയിരുന്നു, ഡോക്യുമെന്റ് ഫിനിഷ് ചെയ്തു , മെയിൽ ചെയ്തപ്പോൾ എനിക്ക് സമാധാനമായി. ഞാൻ നന്ദനെ ബെഡ്റൂമിലേക്ക് നോക്കാൻ വാതിൽ തുറന്നതും നന്ദൻ ബെഡിൽ എണീറ്റ് ഇരുന്നുകൊണ്ട് കഴുത്തൊക്കെ ശരിയാക്കി എണീക്കാൻ തുടങ്ങുന്നു.
“ഇപ്പൊ വേദനയുണ്ടോ?”
“ഇല്ല അജയ്, അക്ഷരയുടെ മസ്സാജിങ് ഏറ്റു. അവളുടെ കൈകൾക്ക് എന്തോ മാന്ത്രിക ശക്തിയുണ്ട്.!”
“എങ്കിൽ നീ അവളുടെ കൈയിൽ എന്തായാലും ഒരു സമ്മാനം കൊടുക്കണം!”
“അതെ അതെ ഒരു വാച്ച് തന്നെ വാങ്ങിക്കളയാം”
“ഹഹ.. ആയിക്കോട്ടെ!” (ഞാനുദ്ദേശിച്ച സമ്മാനം നിങ്ങൾക്ക് മനസ്സിൽ വിചാരിക്കാൻ പറ്റിയെങ്കിൽ നിങ്ങൾക്ക് ഇനിയും ഇതുപോലെ കുട്ടി എക്സർസൈസ് വയനക്കരെ ഞാൻ തരാം)
ഞങ്ങൾ ടീവി ഓണാക്കി തൂവാനത്തുമ്പികൾ എന്ന സിനിമ പകുതിയിൽ നിന്ന് കണ്ടു തുടങ്ങി.
“നിന്റെ വർക്ക് ഇന്ന് കഴിഞ്ഞോ, എന്തോ റിപ്പോർട്ട് ഉണ്ടാക്കണം എന്ന് പറഞ്ഞത്!”
“കഴിഞ്ഞു നന്ദൻ, ഇന്നിനി പോണോ?”
“എനിക്കിനി വയ്യ, ഞാൻ ഹാഫ് ഡേ ലീവ് ആക്കി! ആക്കട്ടെ” അക്ഷരയോട് നന്ദൻ ചോദിച്ചു.
“നന്ദു, കഴിച്ചിട്ട് മര്യാദക്ക് വർക്ക് നടക്കുണ്ടോ പോയി നോക്കിക്കോണം”
“ആഹ് അക്ഷു….ഞാൻ കഴിച്ചിട്ട് ഇറങ്ങാൻ ഇരിക്കുവാ, സൈറ്റിൽ പോണം, കുറച്ചു ബില്ല് അപ്രൂവ് ചെയ്യണം.”
“ശരി നന്ദാ ഞാനും അക്ഷരയും ഒരു മൂവിക്ക് പോയാലോ ആലോചിക്കുവാ”
“അയ്യോ വേണ്ട അജയ്, മൂവി ബോർ ആകും!”
“എങ്കിൽ അക്ഷര പറ, എന്ത് ചെയാം...”
“നമുക്ക് ബോട്ടിങ് പോകാം!”
“ശരി, നിന്റെ ഇഷ്ടം.”
💬 Comments
View all comments