Chapter Title : ഖദീജയുടെ കുടുംബം 1 [പോക്കർ ഹാജി]
നിന്നതു . ഖദീജ പെട്ടന്നു തന്നെ അടുക്കളപ്പുറത്തേക്കു തന്നെ തിരിഞ്ഞോടി പോയി അതു കണ്ട ബീരാനു വിഷമമായി വരേണ്ടായിരുന്നു . ഇത്രയും വര്‍ഷം ഒന്നു തിരിഞ്ഞു പോലും നോക്കാതിരുന്നിട്ടു ഇപ്പൊ വലിഞ്ഞു കേറി വന്നാല്‍ അവരു സന്തോഷത്തോടെ സ്വീകരിക്കുമെന്നു വിചാരിച്ചതു തന്നെ തെറ്റാണു . അയാള്‍ തളര്‍ന്ന മനസ്സോടെ താങ്ങാന്‍ പറ്റാത്ത കുറ്റബോധത്തോടെ ആ വീടിന്റെ പടികളിറങ്ങി .
ഇങ്ങളു പോവാണൊ..
ശബ്ദം കേട്ടു ബീരാന്‍ തിരിഞ്ഞു നോക്കി ഖദീജ അകത്തു കൂടി ഉമ്മറത്തെ വാതിലിനടുത്തു വന്നു നിന്നാണു ചോദിക്കുന്നതു .
ഞാന്‍ വെറുതെ ഖദീജ പെട്ടന്നു പോയപ്പൊ ഞമ്മളു കരുതി വന്നതിഷ്ടാവാഞ്ഞിട്ടാന്നു . . അതുകൊണ്ടു പോകാന്നു കരുതി . . എന്നോടു നല്ലോണം ദേഷ്യമുണ്ടെന്നു അറിയാം കാലം കുറെയായില്ലെ . .
ഞാനെന്തിനാ ദേഷ്യപ്പെടുന്നതു .എനിക്കാരോടും ദേഷ്യമില്ല . . പോയവരൊക്കെ ഒരിക്കാല്‍ തിരിച്ചു വരുമെന്നു എനിക്കു തോന്നി . എന്തായാലും വന്നതല്ലെ കേറിയിരിക്ക് . ഇവിടെ വന്നവരെ ആരേയും ഞാനിറക്കി വിട്ടിട്ടില്ല .
ബീരാന്‍ വീണ്ടും ഉമ്മറത്തേക്കു കയറി അവിടിരുന്ന ഒരു കസേരയിലിരുന്നു .
നിനക്കെന്നോടു ദേഷ്യമൊന്നുമില്ലെന്നു അറിഞ്ഞപ്പൊ വലിയൊരു ഭാരം എന്റെ മനസ്സീന്നു പോയി ഖദീജാ . .
ഇങ്ങളിരിക്ക് ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ .
എന്നും പറഞ്ഞു ഖദീജ അകത്തേക്കു പോയി . അതുവരെ ബീരാന്‍ ഉമ്മറത്തെ കസേരയിലിരുന്നു പണ്ടത്തെ കഥകളൊക്കെ അയവിറക്കി . സത്യത്തില്‍ എന്തിനായിരുന്നു താന്‍ പോയതു എന്തായിരുന്നു അന്നത്തെ തന്റെ വാശിയും വൈരാഗ്യവും . സത്യത്തില്‍ കുറ്റം മുഴുവന്‍ തന്റേതു തന്നെയല്ലെ അല്ലെങ്കില്‍ തന്നെ ഈ ലോകത്തിലേതു ഭാര്യക്കാണു സ്വന്തം ഭര്‍ത്താവു വേറൊരു പെണ്ണിനെ വെച്ചോണ്ടിരിക്കുന്നതു സഹിക്കുന്നതു . എന്നിട്ടാ കുറ്റം മുഴുവന്‍ താന്‍ ഖദീജയുടെ പുറത്തിട്ടു ഇനി നീയുമായി ഒരു ജീവിതമില്ലെന്നു പറഞ്ഞുല്പപോയി . പിണങ്ങിപ്പോയിട്ടും തന്റെ ജീവിതത്തിനൊ സ്വഭാവത്തിനൊ ഒരു മാറ്റവും വന്നിട്ടില്ല . അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ടു അപ്പോഴേക്കും ഖദീജ ഒരു ഗ്ലാസ്സില്‍ ചായയുമായി അവിടേക്കു വന്നു . അതവള്‍ അയാളുടെ കയ്യില്‍ കൊടുത്തു . അയാളതു മൊത്തിക്കുടിക്കുന്നതിന്റെ ഇടയില്‍ അവളയാളെ
💬 Comments
View all comments