0%

Chapter Title : ഖദീജയുടെ കുടുംബം 1 [പോക്കർ ഹാജി]

ആകെയൊന്നു നോക്കിക്കണ്ടു . ഒരു മാറ്റവുമില്ല മുടിയൊക്കെ അവിടവിടെ നരച്ചിട്ടുണ്ടു തലമണ്ടയില്‍ കുറച്ചു കഷണ്ടി വന്നിട്ടുണ്ടു ശരീരത്തിനൊക്കെ ആകെയൊരു ബലം വെച്ച പോലെയുണ്ടു . ഖദീജ തന്നെ നോക്കുന്നതു കണ്ടു ബീരാന്‍ അവളോടു ചോദിച്ചു

എന്താ ഖദീജാ ഇജ് ഇങ്ങനെല്പ നോക്കണതു .

ഒന്നൂല്ല്യ ഞാന്‍ വെറുതെനെ നോക്കീന്നെ ഉള്ളൂ . ഭര്‍ത്താവാണെങ്കിലും വല്ല മാറ്റവും ഉണ്ടോന്നറിയണമല്ലൊ കാലം കുറേയായീല്ലെ കണ്ടിട്ടു . അതു കൊണ്ടു നോക്കിയതാ .

എനിക്കൊരു മാറ്റവും ഇല്ല ഖദീജാ . . അല്ലെങ്കി തന്നെ എനിക്കെന്തു മാറ്റം വരാനാണു . കൊറേക്കാലം ബോംബീലും ഗുജറാത്തിലും ഒക്കെ ആയിരുന്നു . ഇപ്പൊ കൊറച്ചു കാലായിട്ടു കോഴിക്കോട്ടങ്ങാടിയിലു ലോഡിങ്ങു കാരനയിരുന്നു . പിന്നെ അവിടുത്തെ ലോറി ഡ്രൈവറും ആണു . അതു കൊണ്ടു ഇപ്പോഴും നല്ല ആരോഗ്യമൊക്കെ ഉണ്ടു . നിനക്കെന്നോടു ദേഷ്യമൊന്നുമില്ലെന്നു അറിഞ്ഞതു തന്നെ വലിയ കാര്യം .

എനിക്കു ദേഷ്യൊന്നുല്ല്യ പണ്ടത്തെ ഖദീജയല്ല ഇന്നു ഞാന്‍.നല്ല സന്തോഷത്തോടെ തന്നെയാണു ഞാന്‍ ജീവിക്കുന്നതു. അടുത്താഴ്ച്ച റജീനാന്റെ കല്യാണമാണു പിന്നെ റിയാസ് അവനിപ്പൊ നാട്ടിലില്ല കോയമ്പത്തൂരുള്ള ഒരു കമ്പനിയിലാണു ഓനു പണി . ഓനിനി രണ്ടീസം കയിഞ്ഞുല്പവരും .
ഞാനറിഞ്ഞു ഖദീജ റജീനാന്റെ കല്യാണാണെന്നു . അതുകൊണ്ടാണു ഞാനിപ്പൊ വന്നതു തന്നെ .

അറിഞ്ഞൊ എങ്ങനെ ആരു പറഞ്ഞു .

നമ്മുടെ കോയാനെ ഒരു ദിവസം കണ്ടിരുന്നു . ഓനാണു പറഞ്ഞതു കാര്യങ്ങളൊക്കെ .

ഓഹ് കോയാക്കയാണൊ പറഞ്ഞതു . കോയാക്കാന്റെ പെങ്ങളുടെ മോനില്ലെ ഒരു ഹനീഫ . ഓനാണു റജീനാനെ കെട്ടാന്‍ പോണതു . ഓരു തമ്മിലു വല്യ ഇഷ്ടത്തിലാ . കൊറച്ചു പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നെ കോയാക്ക തന്നെ കല്യാണം നടത്തിക്കോന്നു റസിയാനോടുല്പപറഞ്ഞു അങ്ങനെ തുടങ്ങിയതാ . .

ഓഹ് കോയാന്റെ പെങ്ങളുടെ മോനാ ല്ലെ . . ഹനീഫ ഇനിക്കോര്‍മ്മയുണ്ടു . .
ഇങ്ങളു മറക്കൂല്ലല്ലൊ ഓന്റെ ഉമ്മ റസിയാനെ . . നല്ല പരിചയമുള്ളതല്ലെ . .
ഖദീജാ ഇനിയതൊന്നും എന്നെ ഓര്‍മ്മിപ്പിക്കാണ്ടാ . അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലെ .

💬 Comments

View all comments