Chapter Title : ഖദീജയുടെ കുടുംബം 10 [പോക്കർ ഹാജി]
കൂട്ടുക്കാരി ല്ലെ സാജിത ഓളന്നെ.ഓളെ കാര്യാണു ഞാന്‍ ചൊയിക്കണതു അനക്കോളെ ഇഷ്ടാണൊ ആദ്യംഅതു പറ.''
'എന്തായാലും റജീന സാജിതാന്റെ കാര്യംവെടിപ്പാക്കി അവതരിപ്പിച്ചിട്ടുണ്ടെന്നു ഒറപ്പായി.''
'അതെന്തുമ്മാ പ്പൊ അങ്ങനെ ചോയിക്കാന്.ഓളെ ആരാ ഇഷ്ടപ്പെടാത്തെതു നല്ല മൊഞ്ചത്തി അല്ലെ ഓളു.''
'ഓളു മൊഞ്ചത്തിയൊക്കെതന്നെ പക്ഷേങ്കിലു അനക്കോളെ ഇഷ്ടാണോന്നറിയൂലല്ലൊ അതോണ്ടു ചോയിച്ചതാ.''
'ഇഷ്ടൊക്കെത്തന്നെ എന്താ കാര്യം ഉമ്മാ''
'അല്ല ഞാനും മ്മളെ റസിയയും കൂടി സാജിതാനെ അനക്കൊന്നു ആലോയിച്ചാലോന്നു ഒരു വര്‍ത്താനം വന്നു.''
'ആര്‍ക്കു ഇനിക്കൊ സാജിതാനെ കെട്ടാനൊ.ന്താ ഉമ്മാ ങ്ങളു പറേണതു.''
'അനക്കു പിടിച്ചില്ലെങ്കി വേണ്ട ഞങ്ങളു വെറുതെ പറഞ്ഞതാ.''
'ഇഷ്ടല്ല്യായ്മ ഒന്നൂല്ല.ഓളുക്ക് ഇന്നെഇഷ്ടാവൊന്നറീല്ലലോ ഉമ്മാ, ന്നിട്ടു പോരെ ബാക്കി ഒക്കെ.''
'അതു മതീടാ ഓളു നല്ല കുട്ടിയാ.നല്ല വൃത്തീം മെനേം ഇള്ള പെണ്ണാണു.മ്മളെ പെരേലു എണങ്ങി നിന്നോളും. ഓളെ ആഗ്രഹെന്താന്നു ഞാന്‍ ചൊയിച്ചറിഞ്ഞോളാം ഇജ്ജു ബെജാറാകണ്ട മുത്തെ അതു ഞാനും മ്മളെ റസിയെം എറ്റു.''
'എന്താന്നു വെച്ചാ ആയ്ക്കോട്ടെ ഇന്നോടൊന്നും ചൊയിക്കണ്ട ഒക്കെ ഇങ്ങളു തീരുമാനിച്ചാല്‍ മതി.''
'നാളെത്തന്നെ റസിയാനെ വിളിക്കണം ഓളുക്കൊഴിവുണ്ടെങ്കി ഇവിടം വരെ വന്നിട്ടു പോകാന്‍ പറേണം.വേറെ ആണുങ്ങളു കൊണ്ടോണേനു മുന്നെ ഓളെ നമ്മളെ പെരീലു കൊണ്ടരണം.''
'ഇത്ര പെട്ടന്നൊ.''
'ചോയിച്ചു വെക്കാം സമ്മയിച്ചാലു ഒരു കൊല്ലത്തിന്റുള്ളിലു കല്ല്യാണം നടത്താം. ന്താ പോരെ''
'ഏന്താന്നു വെച്ചാ ആയിക്കോട്ടെ.ഒരു കാര്യണ്ടു ചെന്നു ചോയിച്ചിട്ടു ഓളുക്കു ഇഷ്ടല്ലാന്നു പറഞ്ഞാ പിന്നെ എനിക്കോളുടെ മോത്തു നോക്കാന്‍ പറ്റൂല അതോണ്ടു ഇനിക്കിഷ്ടാണെന്നു ഓളറിയണ്ട.''
'ആതുപ്പൊ ഇന്നോടു ഇജ്ജു പറയണൊ ആതൊക്കെ ഞാനും റസിയേം ഏറ്റെട മുത്തെ .അനക്കിഷ്ടാണല്ലൊ അതു മതി.ബാക്കിയൊക്കെ ഞങ്ങളു
💬 Comments
View all comments